Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാമരാജ്യത്തേക്ക്...

രാമരാജ്യത്തേക്ക് സ്വാഗതം; ആരുടെയും രാജ്യമല്ലെന്ന് ഡി.വൈ.എഫ്.ഐ

text_fields
bookmark_border
clash
cancel
camera_alt

ത​ല​ശ്ശേ​രി ക്ഷേ​ത്രാ​ങ്ക​ണ​ത്തിൽ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ

ക​ണ്ണൂ​ർ: രാ​മ​രാ​ജ്യ​ത്തേ​ക്ക് സ്വാ​ഗ​ത​മ​രു​ളി ന​ഗ​ര​മ​ധ്യ​ത്തി​ൽ കൂ​റ്റ​ൻ ക​മാ​നം. ബി.​ജെ.​പി ശ​ക്തികേ​ന്ദ്ര​മാ​യ ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ തി​രു​വ​ങ്ങാ​ട് വാ​ർ​ഡി​ലാ​ണ് രാ​മ​രാ​ജ്യ​ത്തി​ലേ​ക്ക് സ്വാ​ഗ​ത​മെ​ന്ന ആ​ർ​ച്ച് സ്ഥാ​പി​ച്ച​ത്. തി​രു​വ​ങ്ങാ​ട് ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ വി​ഷു​മ​ഹോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ക​മാ​നം സ്ഥാ​പി​ച്ച​ത്. ശ്രീ ​നാ​രാ​യ​ണ ഗു​രു സേ​വാ​ട്ര​സ്റ്റി​ന്റെ പേ​രി​ൽ കീ​ഴ​ന്തി​മു​ക്ക് ക​വ​ല​യി​ലാ​ണ് വി​വാ​ദ ബോ​ർ​ഡ്.

എ​ന്നാ​ൽ, ഇ​തി​നു മ​റു​പ​ടി​യാ​യി ഇ​താ​രു​ടെയും രാ​ജ്യ​മ​ല്ലെ​ന്ന് മ​റു​പ​ടി​യു​മാ​യി ഡി.​വൈ.​എ​ഫ്.​ഐ​യും ക​മാ​നം സ്ഥാ​പി​ച്ചു. തി​രു​വ​ങ്ങാ​ടി​ന്റെ മ​ണ്ണി​ലേ​ക്ക് സ്വാ​ഗ​ത​മെ​ന്നും ഡി.​വൈ.​എ​ഫ്.​ഐ ബോ​ർ​ഡി​ൽ സൂ​ചി​പ്പി​ക്കു​ന്നു. ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള മ​റ്റൊ​രു വ​ഴി​യാ​യ മ​ഞ്ഞോ​ടി ക​വ​ല​യി​ലാ​ണ് ഡി.​വൈ.​എ​ഫ്.​ഐ ക​മാ​നം സ്ഥാ​പി​ച്ച​ത്.

മ​ല​ബാ​ർ​ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലെ ക്ഷേ​ത്ര​മാ​ണെ​ങ്കി​ലും ബി.​ജെ.​പി സ്വാ​ധീ​ന മേ​ഖ​ല​യി​ലാ​ണ് ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന​ത്. ബി.​ജെ.​പി കൗ​ൺ​സി​ല​റാ​ണ് വാ​ർ​ഡി​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​യും സി.​പി.​എം പ്ര​വ​ർ​ത്ത​ക​നു​മാ​യ പു​ന്നോ​ൽ താ​ഴെ വ​യ​ലി​ലെ കെ. ​ഹ​രി​ദാ​സ​ൻ വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ബി.​ജെ.​പി​യി​ലെ കെ. ​ലി​ജേ​ഷ് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന മ​ഞ്ഞോ​ടി വാ​ർ​ഡി​ലാ​ണ് ക്ഷേ​ത്രം.

കേ​സി​ൽ പ്ര​തി​യാ​യി ജ​യി​ലി​ൽ ക​ഴി​യ​വേ തു​ട​ർ​ച്ച​യാ​യി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​നാ​ൽ ലി​ജേ​ഷി​ന്റെ ന​ഗ​ര​സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​യി​രു​ന്നു. ​ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ന് ഇ​ത്ത​ര​മൊ​രു ബോ​ർ​ഡ് ആ​ദ്യ​മാ​യാ​ണ് സ്ഥാ​പി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyficlashboardflux
News Summary - Welcome to Ramarajya-no one's country-DYFI
Next Story