Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡിൽ വെള്ളക്കെട്ടും...

റോഡിൽ വെള്ളക്കെട്ടും കല്ലും മണ്ണും; ​യാത്രാദുരിതം

text_fields
bookmark_border
റോഡിൽ വെള്ളക്കെട്ടും കല്ലും മണ്ണും; ​യാത്രാദുരിതം
cancel
camera_alt

കി​ഴു​ന്ന ജ​വാ​ൻ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്

ക​ണ്ണൂ​ർ: വേ​ന​ൽ​മ​ഴ​യി​ൽ കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ ക​ല്ലും മ​ണ്ണും മാ​ലി​ന്യ​വും വെ​ള്ള​ക്കെ​ട്ടും യാ​ത്രാ​ദു​രി​തം തീ​ർ​ക്കു​ന്നു. കി​ഴു​ന്ന ജ​വാ​ൻ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് മൂ​ലം കാ​ൽ​ന​ട​പോ​ലും ദു​സ്സ​ഹ​മാ​ണ്. റോ​ഡ് പൊ​ളി​ഞ്ഞ് വ​ലി​യ കു​ഴി​ക​ളാ​യി​രി​ക്കു​ക​യാ​ണ്. കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​യു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര​ട​ക്കം അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​ണ്. റോ​ഡ് ടാ​ർ ചെ​യ്യ​ണ​മെ​ന്ന് ഏ​റെ​നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്.

റോ​ഡി​ൽ ഓ​വു​ചാ​ലി​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ക​യാ​ണ്. കോ​ർ​പ്പ​റേ​ഷ​ൻ എ​ട​ക്കാ​ട് സോ​ണ​ൽ ഓ​ഫി​സി​ന് പി​ന്നി​ലെ എ ​വ​ൺ റോ​ഡി​ൽ ക​ന​ത്ത മ​ഴ​യി​ൽ ക​ല്ലും മ​ണ്ണും മാ​ലി​ന്യ​വും കു​ത്തി​യൊ​ലി​ച്ചെ​ത്തി കാ​ൽ​ന​ട പോ​ലും ബു​ദ്ധി​മു​ട്ടി​ലാ​ണ്. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും കു​പ്പി​ക​ളും ഒ​ലി​ച്ചെ​ത്തി റോ​ഡ് പോ​ലും കാ​ണാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഈ ​റോ​ഡ് ടാ​ർ ചെ​യ്ത​ത്. ഓ​വു​ചാ​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ റോ​ഡി​ലൂ​ടെ​യാ​ണ് വെ​ള്ള​മൊ​ഴു​കു​ന്ന​ത്. ​ചെ​റു​റോ​ഡു​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​ത്ത​തി​നാ​ൽ ക​ല്ലും മ​ണ്ണും ഒ​ലി​ച്ച് എ ​വ​ൺ റോ​ഡി​ലേ​ക്കെ​ത്തു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WaterloggedroadTravel disaster
News Summary - Waterlogged, stone and soil on the road; Travel disaster
Next Story