Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാലിന്യ സംസ്‌കരണം...

മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടപ്പാക്കും -മന്ത്രി

text_fields
bookmark_border
മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടപ്പാക്കും -മന്ത്രി
cancel
camera_alt

ശു​ചി​ത്വ മി​ഷ​ൻ മേ​ഖ​ല​ത​ല ശി​ല്‍പ​ശാ​ല മ​ന്ത്രി

എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് നാ​ലു​വ​ർ​ഷം കൊ​ണ്ട് സ​മ്പൂ​ർ​ണ മാ​ലി​ന്യ സം​സ്‌​ക​ര​ണം ശാ​സ്ത്രീ​യ​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ. ശു​ചി​ത്വ മി​ഷ​ന്റെ 'എ​ന്റെ ന​ഗ​രം ശു​ചി​ത്വ ന​ഗ​രം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​ക​ൾ​ക്കു​ള്ള ഏ​ക​ദി​ന മേ​ഖ​ല​ത​ല ശി​ൽ​പ​ശാ​ല ധ​ർ​മ​ശാ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കും. മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് കേ​ന്ദ്രീ​കൃ​ത, വി​കേ​ന്ദ്രീ​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്താ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ഴി​യ​ണം. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള മാ​ലി​ന്യ പ്ലാ​ന്റു​ക​ൾ സ്ഥാ​പി​ക്ക​ണം. അ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ൽ​ക്ക​ണ്ട് മ​ന​സ്സി​ലാ​ക്കാ​നും ക​ഴി​യ​ണം.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ കൃ​ത്യ​മാ​യ വി​വ​ര ശേ​ഖ​ര​ണ​വും ജി.​ഐ.​എ​സ് മാ​പ്പി​ങ്ങും ന​ട​ത്തി മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം കൂ​ടു​ത​ൽ ശാ​സ്ത്രീ​യ​വും കാ​ര്യ​ക്ഷ​മ​വു​മാ​യി ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ 36 ന​ഗ​ര​സ​ഭ​ക​ളി​ൽ നി​ന്ന് 180 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

മേ​യ​ർ, ചെ​യ​ർ​പേ​ഴ്സ​ൻ, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ, സെ​ക്ര​ട്ട​റി, അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ഞ്ച് അം​ഗ​ങ്ങ​ളാ​ണ് ഓ​രോ ന​ഗ​ര​സ​ഭ​യെ​യും പ്ര​തി​നി​ധാ​നം​ചെ​യ്ത് എ​ത്തി​യ​ത്. ഖ​ര, ദ്ര​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ​വും വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദീ​ക​ര​ണ​വും ഉ​ൾ​പ്പെ​ടെ നാ​ല് സെ​ഷ​നു​ക​ളാ​യാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

ആ​ന്തൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​മു​കു​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 'മാ​ലി​ന്യ സം​സ്‌​ക​ര​ണ​വും സ​ർ​ക്കാ​ർ സ​മീ​പ​ന​വും' എ​ന്ന വി​ഷ​യം ന​ഗ​ര​കാ​ര്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mv govindanministerwaste management
News Summary - Waste management will be implemented scientifically - Minister
Next Story