മാലിന്യ സംസ്കരണം; 15,000 രൂപ പിഴ ചുമത്തി
text_fieldsമാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ച നിലയിൽ
കണ്ണപുരം: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണപുരം പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ രണ്ടു സ്ഥാപനങ്ങൾക്കായി 15,000 രൂപ പിഴ ചുമത്തി. കണ്ണപുരത്ത് പ്രവർത്തിച്ചുവരുന്ന ഇന്ത്യഗേറ്റ് ഫാമിലി റെസ്റ്റാറന്റിനു സമീപത്ത് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും മലിനജലം തുറസ്സായി ഒഴുക്കിവിട്ടതിനും 10,000 രൂപ പിഴയിട്ടു.
കണ്ണപുരം കാരങ്കാവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അഴീക്കോട് ബീഡി തൊഴിലാളി വ്യവസായ സഹകരണ സംഘത്തിന്റെ കെട്ടിടത്തിനു ചുറ്റും മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടതിനും മാലിന്യങ്ങൾ സമീപത്ത് കുഴിച്ചു മൂടിയതിനും സ്ക്വാഡ് 5000 രൂപയും പിഴ ചുമത്തി. കെട്ടിടത്തിനു ചുറ്റും വലിയ തോതിലാണ് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്.

