Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാലിന്യ ശേഖരണം...

മാലിന്യ ശേഖരണം ഡിജിറ്റലാകുന്നു

text_fields
bookmark_border
മാലിന്യ ശേഖരണം ഡിജിറ്റലാകുന്നു
cancel
camera_alt

ഹ​രി​ത​മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് മോ​ണി​റ്റ​റി​ങ് ആ​പ്ലി​ക്കേ​ഷ​ൻ

ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി എ​ര​ഞ്ഞോ​ളി

ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളി​ൽ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു

കണ്ണൂർ: സംസ്ഥാനത്തെ അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യാൻ പദ്ധതി. ഇതിന്‍റെ ഭാഗമായി ജില്ലയിലെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ മാസം അവസാനത്തോടെ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്ലിക്കേഷൻ നിലവിൽ വരും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇതുസംബന്ധിച്ച പരിശീലനം പൂർത്തിയായി.

എരഞ്ഞോളി ഗ്രാമ പഞ്ചായത്തിലും ആന്തൂർ നഗരസഭയിലും സർവേ ആരംഭിച്ചു. മറ്റിടങ്ങളിൽ ഈ മാസം സർവേ നടത്തും.ഹരിത കർമസേനാംഗങ്ങൾ ഹരിതമിത്രം ആപ് ഡൗൺലൗഡ് ചെയ്ത് വീടുകളിലും കടകളിലും കയറിയാണ് വിവരശേഖരണം നടത്തുന്നത്. ശേഷം എല്ലാ വീടുകളിലും ക്യു ആർ കോഡ് പതിക്കും. തുടർന്നുള്ള മാസങ്ങളിൽ ഇവിടങ്ങളിൽ ശേഖരിക്കുന്ന മാലിന്യങ്ങളുടെ വിവരങ്ങൾ ക്യു ആർ കോഡ് വെച്ച് പുതുക്കാനാവും.

ആപ് നിലവിൽവരുന്നതോടെ പൊതുജനങ്ങൾക്ക് മാലിന്യ ശേഖരവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ആവശ്യപ്പെടാം.

ആപ്പിലൂടെ പരാതികൾ ഉന്നയിക്കാനും മാലിന്യം തള്ളുന്നത് റിപ്പോർട്ട് ചെയ്യാനും കഴിയും. തദ്ദേശ സ്ഥാപന അധ്യക്ഷർ, അംഗങ്ങൾ, ഹരിതകർമസേനാംഗങ്ങൾ, സൂപ്പർവൈസർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ എന്നീ വിഭാഗക്കാർക്ക് ആപ്പിലൂടെ വിവരങ്ങൾ ലഭിക്കും.

പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഇത് ഓഫ്ലൈനായും ഓൺലൈനായും ഉപയോഗിക്കാം. തദ്ദേശം, ജില്ല, സംസ്ഥാനതലം വരെ മോണിറ്റർ ചെയ്യാനുള്ള സംവിധാനമാണ് കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിതമിത്രം ഗാർബേജ് ആപ്പിലുള്ളത്.

ന​ട​പ്പി​ലാ​ക്കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ

എ​ര​ഞ്ഞോ​ളി, ക​തി​രൂ​ർ, പ​ന്ന്യ​ന്നൂ​ർ, മാ​ങ്ങാ​ട്ടി​ടം, കോ​ട്ട​യം, ചി​റ്റാ​രി​പ്പ​റ​മ്പ്, അ​ഞ്ച​ര​ക്ക​ണ്ടി, വേ​ങ്ങാ​ട്, പി​ണ​റാ​യി, ചെ​മ്പി​ലോ​ട്, പെ​ര​ള​ശ്ശേ​രി, ക​രി​വെ​ള്ളൂ​ർ -പെ​ര​ളം, രാ​മ​ന്ത​ളി, ക​ട​ന്ന​പ്പ​ള്ളി, ഉ​ദ​യ​ഗി​രി, ചെ​ങ്ങ​ളാ​യി, ക​ണ്ണ​പു​രം, ചെ​റു​താ​ഴം, ചെ​റു​കു​ന്ന്, പാ​പ്പി​നി​ശ്ശേ​രി, കു​റ്റ്യാ​ട്ടൂ​ർ, മ​ല​പ്പ​ട്ടം, കോ​ള​യാ​ട്, ക​ണി​ച്ചാ​ർ, പേ​രാ​വൂ​ർ, മാ​ലൂ​ർ, കേ​ള​കം, പ​ടി​യൂ​ർ, പ​യ്യാ​വൂ​ർ, പാ​യം, കൂ​ടാ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ന്തൂ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

Show Full Article
TAGS:Waste collection digital kannur 
News Summary - Waste collection goes digital kannur
Next Story