മലയോരത്ത് െഎശ്വര്യ കേരള യാത്രക്ക് ഉൗഷ്മള സ്വീകരണം
text_fieldsചെന്നിത്തലയെ ഇരിട്ടിയിൽ പ്രവർത്തകർ ചുമലിലേറ്റി വേദിയിലെത്തിക്കുന്നു
ഇരിട്ടി: ഐശ്വര്യകേരള യാത്രയ്ക്ക് ഇരിട്ടിയിൽ ഉജ്ജ്വല സ്വീകരണം. സമ്മേളന നഗരിയായ ഇ.കെ നായനാർ ഓപ്പൺ ഓഡിറ്റോറിയം ജനങ്ങളാൽ നിറഞ്ഞു കവിഞ്ഞു.
തടിച്ചു കൂടിയ പ്രവർത്തകർക്കിടയിൽനിന്നും പ്രതിപക്ഷ നേതാവിനെ വേദിയിൽ എത്തിക്കാൻ നേതാക്കൾക്കും സേവാദൾ വളണ്ടിയർമാർക്കും നന്നെ പാടുപെടേണ്ടി വന്നു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ റബർ കർഷകർക്ക് ന്യായമായ വില ഉറപ്പാക്കുമെന്നും പ്രവർത്തകരുടെ ചെന്നിത്തല പറഞ്ഞു.
സ്വീകരണ യോഗത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ സണ്ണിജോസഫ് എം.എൽ.എ, ഇബ്രാഹിം മുണ്ടേരി, കെ.എ ഫിലിപ്പ്, എം.സി സബാസ്റ്റ്യൻ , വി.കെ അ്ബ്ദുൾ കാദർ മൗലവി, സതീശൻ പാച്ചേനി, പി.ടി മാത്യു, സോണി സബാസ്റ്റിയൻ, സജീവ് ജോസഫ്, സജീവ് മാറോളി, വി.എ നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, വത്സൻ അത്തിക്കൽ, തോമസ് വർഗീസ്, കെ. വേലായുധൻ, ഡെയ്സിമാണി , പി.എ നസീർ തുടങ്ങിയവർ സംസാരിച്ചു.
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിെൻറ റണ്‍വേ നാലായിരമാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ വിമാനത്താവളത്തിനു വേണ്ടി ഒരു സെൻറ് സ്ഥലംപോലും ഏറ്റെടുത്തില്ലെന്നും വ്യവസായ മന്ത്രിയുടെ മണ്ഡലത്തില്‍ 10 പേര്‍ക്കെങ്കിലും ജോലി നല്കാന് കഴിയുന്ന ഒരു സംരംഭം പോലും ആരംഭിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഐശ്വര്യ കേരള യാത്രക്ക് മട്ടന്നൂരില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം പറഞ്ഞ് അധികാരത്തിലേറിയവര്‍ സ്വന്തം വികസനം മാത്രമാണ് നടപ്പാക്കിയതെന്നും ഇടതുപക്ഷത്തിെൻറ ധിക്കാരത്തിനുള്ള മറുപടിയായിരിക്കും നിയമസഭ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
കെ.സി. ജോസഫ് എം.എല്‍.എ, എന്‍. ഷംസുദ്ദീന് എം.എല്‍.എ, പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, സി.പി. ജോണ്‍, ഡി.സി.സി.പ്രസിഡൻറ് സതീശന് പാച്ചേനി എന്നിവര്‍ നേതൃത്വം നല്കി.