ഇടത് തോൽവിയുടെ ആഘാതം കുറച്ചത് വാർഡ് വിഭജനം
text_fieldsകണ്ണൂർ: ജില്ലയിൽ എൽ.ഡി.എഫ് തോൽവിയുടെ ആഘാതം കുറക്കാൻ ഒരു പരിധിവരെ സഹായിച്ചത് വാർഡ് പുനർവിഭജനമെന്ന് വിലയിരുത്തൽ. ഭൂമിശാസ്ത്രപരമായല്ല വാർഡ് വിഭജനമെന്നും എൽ.ഡി.എഫിന് അനുകൂലമായാണ് വിഭജനം നടത്തിയതെന്നും യു.ഡി.എഫ് ആരോപിച്ചിരുന്നു. യു.ഡി.എഫ് തരംഗത്തിലും ജില്ലയിൽ എൽ.ഡി.എഫിന് പിടിച്ചു നിൽക്കാൻ ഇത് സഹായിച്ചിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങൾ ചേർന്ന് ഒന്നോ രണ്ടോ വാർഡുണ്ടാക്കുകയും മറ്റ് വാർഡുകളിൽ എൽ.ഡി.എഫിന് വിജയിക്കാനാവശ്യമായ സാഹചര്യവും ഒരുക്കി.
ഇതുവഴി യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തിൽ ഒന്നോ രണ്ടോ സീറ്റുകൾ വിജയിക്കുമ്പോൾ എൽ.ഡി.എഫിന് ചെറിയ ഭൂരിപക്ഷത്തിൽ നാലും അഞ്ചും സീറ്റുകൾ വിജയിക്കാനായി. ജില്ല പഞ്ചായത്തിൽ നടുവിൽ (11266), പയ്യാവൂർ(13160) ഡിവിഷനുകളിലെ യു.ഡി.എഫ് ഭൂരിപക്ഷം മാത്രം 24426 വോട്ടുകളാണ്. യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങൾ രണ്ടു ഡിവിഷനുകളിൽ ഒതുക്കി വിഭജിച്ചതിനാൽ പടിയൂർ (2820), പേരാവൂർ(1876), കൂടാളി (644), കുറുമാത്തൂർ (1623), പരിയാരം (498), എന്നിങ്ങനെ അഞ്ച് ഡിവിഷനുകൾ ചെറിയ ഭൂരിപക്ഷത്തിന് എൽ.ഡി.എഫിന് വിജയിക്കാനായി.
രണ്ടു ഡിവിഷൻ ജയിച്ച യു.ഡി.എഫിന്റെ ഭൂരിപക്ഷത്തേക്കാൾ 1,69,65 വോട്ടുകൾ കുറവാണ് അഞ്ച് ഡിവിഷനുകൾ വിജയിച്ച എൽ.ഡി.എഫ് ഭൂരിപക്ഷം കൂട്ടുമ്പോൾ ലഭിക്കുക. ആലക്കോട് ഒഴിവാക്കി രൂപവത്കരിച്ച മാതമംഗലം ഡിവിഷനിലും എൽ.ഡി.എഫ് ജയിച്ചത്, ഇവിടത്തെ യു.ഡി.എഫ് അനുകൂല വോട്ടുകൾ നടുവിലേക്ക് മാറ്റിയാണ്. തളിപ്പറമ്പ്, ഇരിക്കൂർ നിയോജക മണ്ഡലങ്ങളിലെ വോട്ടുനിലയിലും കണക്കുകൾ വ്യക്തമാണ്.
ബ്ലോക്കിലും പഞ്ചായത്തിലും ചിത്രം മാറിയേനെ
കഴിഞ്ഞതവണ ഏഴ് വീതം സീറ്റുകൾ നേടി യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പമെത്തിയ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിൽ ചരിത്രത്തിലാധ്യമായി ഭരണത്തിലെത്താമെന്ന യു.ഡി.എഫ് മോഹം ഇല്ലാതായതും വാർഡ് വിഭജനം മൂലമാണ്. യു.ഡി.എഫ് അഞ്ച് സീറ്റുകളിൽ ഒതുങ്ങിയപ്പോൾ എൽ.ഡി.എഫ് 10 സീറ്റുകൾ നേടി. യു.ഡി.എഫ് വിജയിച്ച കുടിയന്മല (2596), ചന്ദനക്കാംപാറ (1644), മണിക്കടവ് (2542), ഇരിക്കൂർ (4093), നുച്ചിയാട് (2620) ഡിവിഷനുകൾ വലിയ ഭൂരിപക്ഷം കിട്ടുന്ന നിലയിൽ വിഭജിച്ചു. പകരം കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ ചെറിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയുന്ന രീതിയിൽ ഉളിക്കൽ (389), പടിയൂർ (457), കല്യാട് (592), പയ്യാവൂർ (464) ഡിവിഷനുകൾ വിഭജിച്ചു. ഇതിൽ ഉളിക്കൽ, പയ്യാവൂർ ഡിവിഷനുകൾ കഴിഞ്ഞ തവണ യു.ഡി.എഫ് വിജയിച്ച സ്ഥലങ്ങളാണ്. ഈ നാല് ഡിവിഷനുകളിലെ ഭൂരിപക്ഷം കൂട്ടിയാൽ പോലും യു.ഡി.എഫ് ജയിച്ച ഒരു ഡിവിഷനിലെ ഭൂരിപക്ഷത്തിനൊപ്പം എത്തുന്നില്ല.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലും ഇതേ അവസ്ഥയാണ്. ഭരണം പിടിച്ച എൽ.ഡി.എഫ് സ്ഥാനാർഥികളുടെ ഭൂരിപക്ഷത്തേക്കാൾ 3450 വോട്ടുകൾ അധികമാണ് യു.ഡി.എഫ് വിജയികളുടെ ഭൂരിപക്ഷം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എൽ.ഡി.എഫ് 11-9 എന്ന നിലയിൽ ഭരണം നിലനിർത്തിയ ചെങ്ങളായി പഞ്ചായത്തിൽ ആകെയുള്ള വോട്ട് വിഹിതം പരിശോധിക്കുമ്പോൾ എൽ.ഡി.എഫിനെക്കാൾ 1203 വോട്ടുകൾ അധികമാണ് യു.ഡി.എഫിന്. 11- 5 എന്ന നിലയിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തിയ പടിയൂർ പഞ്ചായത്തിലും ആകെയുള്ള കണക്കിൽ യു.ഡി.എഫിന് 58 വോട്ടുകളുടെ ലീഡുണ്ട്. ആസൂത്രണത്തോടെ നടത്തിയ വാർഡ് വിഭജനം കൂടിയില്ലെങ്കിൽ ഇടതുപക്ഷത്തിന് കൂടുതൽ ദയനീയമായേനെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം.
ഇരിക്കൂർ നിയോജക മണ്ഡലം
- യു.ഡി.എഫ് - 79,295
- എൽ.ഡി.എഫ് - 57,335
- എൻ.ഡി.എ - 7,765
- ഭൂരിപക്ഷം - 21,960
തളിപ്പറമ്പ് നിയോജക മണ്ഡലം
(ആന്തൂരിൽ അഞ്ചിടങ്ങളിലും മലപ്പട്ടത്ത് മൂന്നിടങ്ങളിലും എൽ.ഡി.എഫ് എതിരില്ലാതെ വിജയിച്ചു)
- എൽ.ഡി.എഫ് - 84,640
- യു.ഡി.എഫ് - 72,142
- എൻ.ഡി.എ - 11,811
- ഭൂരിപക്ഷം - 12,498
ഇരിക്കൂർ നിയോജക മണ്ഡലം, ശ്രീകണ്ഠപുരം നഗരസഭ
- യു.ഡി.എഫ് - 11,790
- എൽ.ഡി.എഫ് - 8,697
- എൻ.ഡി.എ - 491
ഉദയഗിരി
- യു.ഡി.എഫ് - 5,682
- എൽ.ഡി.എഫ് - 4,247
- എൻ.ഡി.എ - 1,082
ആലക്കോട്
- യു.ഡി.എഫ് - 11,131
- എൽ.ഡി.എഫ് - 8,950
- എൻ.ഡി.എ - 1,128
നടുവിൽ
- യു.ഡി.എഫ് - 9,876
- എൽ.ഡി.എഫ് - 6,365
- എൻ.ഡി.എ - 1,442
ഏരുവേശ്ശി
- യു.ഡി.എഫ് - 4,572
- എൽ.ഡി.എഫ് - 3,809
- എൻ.ഡി.എ - 868
പയ്യാവൂർ
- യു.ഡി.എഫ് - 6,964
- എൽ.ഡി.എഫ് - 4,855
- എൻ.ഡി.എ - 573
ഉളിക്കൽ
- യു.ഡി.എഫ് - 12,252
- എൽ.ഡി.എഫ് - 9,056
- എൻ.ഡി.എ - 971
ഇരിക്കൂർ
- യു.ഡി.എഫ് - 6,604
- എൽ.ഡി.എഫ് - 2,135
- എൻ.ഡി.എ - 165
ചെങ്ങളായി
- യു.ഡി.എഫ് - 10,424
- എൽ.ഡി.എഫ് - 9,221
- എൻ.ഡി.എ - 1,045
തളിപ്പറമ്പ് നിയോജക മണ്ഡലം, തളിപ്പറമ്പ് നഗരസഭ
- യു.ഡി.എഫ് - 15,475
- എൽ.ഡി.എഫ് - 8,489
- എൻ.ഡി.എ - 2,692
ആന്തൂർ നഗരസഭ
- എൽ.ഡി.എഫ് - 14,001
- യു.ഡി.എഫ് - 2,777
- എൻ.ഡി.എ - 963
മലപ്പട്ടം
- എൽ.ഡി.എഫ് - 3,596
- യു.ഡി.എഫ് - 1,676
- എൻ.ഡി.എ - 0
ചപ്പാരപ്പടവ്
- യു.ഡി.എഫ് - 10,597
- എൽ.ഡി.എഫ് - 8,254
- എൻ.ഡി.എ - 1,193
കൊളച്ചേരി
- യു.ഡി.എഫ് - 10,038
- എൽ.ഡി.എഫ് - 6,890
- എൻ.ഡി.എ - 1,733
മയ്യിൽ
- എൽ.ഡി.എഫ് - 11,061
- യു.ഡി.എഫ് - 7,913
- എൻ.ഡി.എ - 743
കുറ്റ്യാട്ടൂർ
- എൽ.ഡി.എഫ് - 9,512
- യു.ഡി.എഫ് - 7,106
- എൻ.ഡി.എ - 1,269
കുറുമാത്തൂർ
- എൽ.ഡി.എഫ് - 10,697
- യു.ഡി.എഫ് - 8,635
- എൻ.ഡി.എ - 1,873
പരിയാരം
- എൽ.ഡി.എഫ് - 12,140
- യു.ഡി.എഫ് - 11,073
- എൻ.ഡി.എ - 1,345
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

