മഴവെള്ള സംഭരണിയില്‍ ഒരുക്കിയ പ്രകൃതിദൃശ്യം ശ്രദ്ധേയമാകുന്നു
text_fieldsമഴവെള്ള സംഭരണിയിൽ ചിത്രം വരക്കുന്ന രവീന്ദ്രന്
പൊറക്കുന്ന്
അരവഞ്ചാല്‍: വീട്ടുമുറ്റം വിശാലമാക്കാനായി പൊളിച്ചുകളയാന്‍ തീരുമാനിച്ച മഴവെള്ള സംഭരണിയെ മനോഹര കലാസൃഷ്ടിയാക്കി മാറ്റി ചിത്രകാരനായ രവീന്ദ്രന് പൊറക്കുന്ന്.
അരവഞ്ചാലിലെ പുളിമൂട്ടില്‍ തങ്കച്ചന്റെ വീട്ടുമുറ്റത്തെ മഴവെള്ള സംഭരണിയാണ് രവീന്ദ്രന് പൊറക്കുന്നിന്റെ കരവിരുതില്‍ മനോഹര കലാസൃഷ്ടിയായത്. സംഭരണി പൊളിച്ചുനീക്കുന്നതായി അറിഞ്ഞ് ചിത്രകാരനായ രവീന്ദ്രന്റെ സുഹൃത്താണ് സംഭരണിയിൽ ചിത്രം വരച്ച് ആകര്ഷകമാക്കാമെന്ന് നിർദേശിച്ചത്.
പതിനഞ്ചായിരത്തോളം രൂപ ചെലവഴിച്ചാണ് മനോഹരമായി ദൃശ്യം വരച്ചുചേർത്തത്. ഉപയോഗശൂന്യമായി ഒന്നുമില്ലെന്നും പാഴായിപ്പോകുന്നതിനെ മനോഹര സൃഷ്ടികളായി രൂപമാറ്റം വരുത്താമെന്നും ചിത്രത്തിലൂടെ രവീന്ദ്രന് പറഞ്ഞുവെക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

