കണ്ണൂർ: താഴെ ചൊവ്വയിൽ 73ാം നമ്പർ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡൻറ് പി. ജയാനന്ദിെൻറ താഴെ ചൊവ്വയിലെ 'ഗോകുലം' വീടിന് നേരെ ആക്രമണം. വീടിെൻറ ജനൽ ചില്ലുകൾ മുഴുവൻ അടിച്ചുതകർക്കുകയും വീട്ടുവളപ്പിലെ തെങ്ങിൻ തൈകൾ, വാഴകൾ, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾ വ്യാപകമായി വെട്ടിനശിപ്പിക്കുകയും ചെയ്തു.
റിട്ട. ബാങ്ക് മാനേജറായ ജയാനന്ദ് തെരെഞ്ഞടുപ്പ് ദിവസം ബൂത്ത് ഏജൻറായി പ്രവർത്തിച്ചതിെൻറ വിരോധത്തിൽ സി.പി.എമ്മിെൻറ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. പന്നേൻ പാറയിൽ താമസിക്കുന്ന ജയാനന്ദ് വ്യാഴാഴ്ച ഉച്ചയോടെ താഴെ ചൊവ്വയിലെ വീട്ടിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നതായി കണ്ടത്. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി സ്ഥലം സന്ദർശിച്ചു.