Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെക്ക്​പോസ്​റ്റിൽ...

ചെക്ക്​പോസ്​റ്റിൽ വിജിലൻസ് പരിശോധന; കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​ത്​ കൈ​യോ​ടെ പി​ടി​കൂ​ടി

text_fields
bookmark_border
ചെക്ക്​പോസ്​റ്റിൽ വിജിലൻസ് പരിശോധന; കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​ത്​ കൈ​യോ​ടെ പി​ടി​കൂ​ടി
cancel
camera_alt

ഇരിട്ടി കിളിയന്തറ ചെക്പോസ്​റ്റിൽ നടന്ന വിജിലൻസ്​ പരിശോധന

ക​ണ്ണൂ​ർ: ഇ​രി​ട്ടി കി​ളി​യ​ന്ത​റ ചെ​ക്ക്​​പോ​സ്​​റ്റി​ൽ വി​ജി​ല​ൻ​സി​െൻറ മി​ന്ന​ൽ പ​രി​ശോ​ധ​ന. വി​ജി​ല​ൻ​സ്​ ക​ണ്ണൂ​ർ യൂ​നി​റ്റ് മേ​ധാ​വി ഡി​വൈ.​എ​സ്.​പി ബാ​ബു പെ​രി​ങ്ങേ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച അ​ഞ്ചി​നാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി.

ഇ​തു​വ​ഴി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കു​ന്ന​തി​ന് ആ​ർ.​ടി.​ഒ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കു​ന്ന​ത് കൈ​യോ​ടെ പി​ടി​കൂ​ടി. ഗു​ഡ്​​സ്​ ഓ​ട്ടോ വാ​ഹ​ന​ങ്ങ​ളെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി. ഡ്രൈ​വ​ർ​മാ​ർ ആ​ർ.​ടി.​ഒ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ 1600 രൂ​പ വി​ജി​ല​ൻ​സ്​ ക​ണ്ടെ​ത്തി.

കൂ​ടാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന​ക്കാ​രി​ൽ​നി​ന്ന്​ ഇ​ത്ത​ര​ത്തി​ൽ പി​രി​ച്ചെ​ടു​ക്കു​ന്ന കൈ​ക്കൂ​ലി തു​ക അ​പ്പ​പ്പോ​ൾ ചെ​ക്ക്​​പോ​സ്​​റ്റി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച് മാ​റ്റു​ന്ന ഏ​ജ​ൻ​റി​നെ​ക്കു​റി​ച്ചും വി​ജി​ല​ൻ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ചെ​ക്ക്​​പോ​സ്​​റ്റി​ൽ കാ​മ​റ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. വി​ജി​ല​ൻ​സ് ഡ​യ​റ​ക്​​ട​ർ​ക്ക്​ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vigilancecheck post
News Summary - Vigilance check at check post
Next Story