Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightUruvachalchevron_rightപ്രാർഥന വിഫലം;...

പ്രാർഥന വിഫലം; വി​ഷ​പ്പാ​മ്പ്‌ ജീ​വ​ൻ ക​വ​ർ​ന്ന ഹയാ ഹംദക്ക്​ യാത്രാമൊഴി

text_fields
bookmark_border
പ്രാർഥന വിഫലം; വി​ഷ​പ്പാ​മ്പ്‌ ജീ​വ​ൻ ക​വ​ർ​ന്ന ഹയാ ഹംദക്ക്​ യാത്രാമൊഴി
cancel
camera_alt

വിദ്യാർഥിനി പാമ്പു കടിയേറ്റ് മരിച്ച ശിവപുരം വെമ്പടിയിൽ കാടുകയറിയ നിലയിൽ

ഉ​രു​വ​ച്ചാ​ൽ: വി​ഷ​പ്പാ​മ്പ്‌ ജീ​വ​ൻ ക​വ​ർ​ന്ന ഏ​ഴു വ​യ​സ്സു​കാ​രി ഹ​യാ ഹം​ദ​യു​ടെ വേ​ർ​പാ​ട് നാ​ടി​െൻറ അ​ട​ങ്ങാ​ത്ത വി​തു​മ്പ​ലാ​യി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ശി​വ​പു​രം വെ​മ്പ​ടി​യി​ലെ സ​ഫീ​റാ​സി​ൽ ആ​സി​ഫി​െൻറ​യും സ​ഫീ​റ​യു​ടെ​യും മ​ക​ൾ ഹ​യാ ഹം​ദ​ക്ക്​ (ഏ​ഴ്) വീ​ട്ടു​പ​റ​മ്പി​ൽ​വെ​ച്ച് പാ​മ്പി​െൻറ ക​ടി​യേ​റ്റ​ത്. വീ​ട്ടു​മു​റ്റ​ത്ത് വീ​ട്ടി​ലെ കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ വീ​ടി​െൻറ പി​റ​കു​വ​ശ​ത്തെ പ​റ​മ്പി​ലേ​ക്ക് പോ​യ ഉ​മ്മാ​മ റം​ല​യു​ടെ പി​റ​കെ പോ​യ​താ​യി​രു​ന്നു.

പാ​മ്പ് മു​ന്നി​ലൂ​ടെ നീ​ങ്ങി​യ​ത് റം​ല ക​ണ്ട​യു​ട​നെ ഹം​ദ​ക്ക് ക​ടി​യേ​ൽ​ക്കു​ക​യും ചെ​യ്തു. വീ​ട്ടു​കാ​ർ ഹം​ദ​യെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ കാ​ലി​ന് ക​ടി​യേ​റ്റ പാ​ട്​ ക​ണ്ട​ത്. ഉ​ട​നെ മ​ട്ട​ന്നൂ​ർ, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ അ​ർ​ധ​രാ​ത്രി 12ഓ​ടെ ക​ണ്ണൂ​ർ മിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച മ​രി​ച്ചു.

തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്​ വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​പ്പോ​ൾ നാ​ട്​ ക​ണ്ണീ​രി​ൽ കു​തി​ർ​ന്നു. അ​ഞ്ചു മ​ണി​യോ​ടെ ശി​വ​പു​രം ജു​മാ​മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി. മെ​രു​വ​മ്പാ​യി യു.​പി സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ഹ​യാ ഹം​ദ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story