Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightUruvachalchevron_rightബസും കാറും...

ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

text_fields
bookmark_border
Bus and car collide
cancel
camera_alt

ഉ​രു​വ​ച്ചാ​ൽ നെ​ല്ലൂ​ന്നി​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ

ഉ​രു​വ​ച്ചാ​ൽ: നെ​ല്ലൂ​ന്നി​യി​ൽ സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. മ​ട്ട​ന്നൂ​രി​ൽ​നി​ന്ന് ഉ​രു​വ​ച്ചാ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റും ത​ല​ശ്ശേ​രി​യി​ൽ​നി​ന്ന് ഇ​രി​ട്ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ നെ​ല്ലൂ​ന്നി അ​ര​യാ​ൽ കീ​ഴി​ലെ മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

പ​രി​ക്കേ​റ്റ കാ​ർ ഡ്രൈ​വ​ർ ക​രേ​റ്റ​യി​ലെ ഉ​ണ്ണി​കൃ​ഷ്ണ​നെ (55) ക​ണ്ണൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഏ​റെ​നേ​രം മ​ട്ട​ന്നൂ​ർ റൂ​ട്ടി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. മ​ട്ട​ന്നൂ​രി​ൽ നി​ന്നെ​ത്തി​യ പൊ​ലീ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും പു​നഃ​സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur news
News Summary - Bus and car collide, one injured
Next Story