അശാസ്ത്രീയ മാലിന്യ സംസ്കരണം; 10,000 രൂപ പിഴ
text_fieldsകണ്ണൂർ: തദ്ദേശ വകുപ്പിന് കീഴിലെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിയാരം പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം ആശാസ്ത്രീയമായി കൈകാര്യം ചെയ്ത രണ്ടു സ്ഥാപനങ്ങൾക്ക് 5,000 രൂപവീതം പിഴ ചുമത്തി.
പരിയാരത്ത് പ്രവർത്തിക്കുന്ന സിദ്ദീഖിന്റെ തട്ടുകടക്ക് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടിയിട്ടതിനും 5,000 രൂപ പിഴ ചുമത്തി. മലിനജലം തുറസ്സായി ഒഴുകി വിട്ടതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും അമ്മാനപ്പാറയിൽ പ്രവർത്തിക്കുന്ന ക്വാളിറ്റി ഫുഡ് പ്രോഡക്റ്റ്സിനും 5,000 രൂപ പിഴയിട്ടു. പരിശോധനയിൽ ജില്ല എൻഫോസ്മെന്റ് സ്ക്വാഡ് ടീം ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബിൽ, പരിയാരം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എം.വി. അഞ്ജലി, ക്ലർക്ക് വി.എസ്. ബിനു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

