ചൊവ്വയിൽ അശാസ്ത്രീയ മരംമുറി; ഗതാഗതം സ്തംഭിച്ചു
text_fieldsമരംമുറിയെ തുടർന്ന് താഴെചൊവ്വയിലുണ്ടായ ഗതാഗതക്കുരുക്ക്
കണ്ണൂർ: കണ്ണൂർ-തലശ്ശേരി ദേശീയപാതയിലെ താഴെചൊവ്വ തിങ്കളാഴ്ച രാവിലെ അശാസ്ത്രീയ മരംമുറി കാരണം ഗതഗാതക്കുരുക്കിൽ വീർപ്പുമുട്ടി.
തെഴുക്കിൽപീടികയിലെ കൂറ്റൻ മരം മുറിക്കുന്നതിനു വേണ്ടിയാണ് ഗതാഗതം പൂർണമായും സ്തംഭിപ്പിച്ച് അധികൃതർ മരംമുറിച്ചത്. ഇതോടെ വഴിയിൽപെട്ടുപോയത് രാവിലെ ഓഫിസിലേക്ക് എത്തേണ്ട നൂറുകണക്കിന് ഉദ്യോഗസ്ഥരും.
ഞായറാഴ്ച അവധി ദിനമായിട്ടും മരം മുറിക്കാതെ തിങ്കളാഴ്ച രാവിലെ മുറിച്ചതിനെതിരെ നാട്ടുകാരും വിമർശനവുമായി രംഗത്തെത്തി. രാവിലെ 9.30 മുതൽ 10.30 വരെയാണ് ഗതാഗതം പൂർണമായും സ്തംഭിപ്പിച്ച് മരം മുറിച്ചത്. ഇതോടെ കണ്ണൂർ ഭാഗത്ത് കണ്ണോത്തുംചാൽ വരെയും തലശ്ശേരി ഭാഗത്ത് ചാലക്കുന്ന് വരെയും ഗതാഗതം പൂർണമായും സ്തംഭിച്ചു. ചക്കരക്കൽ, മട്ടന്നൂർ, ആറ്റടപ്പ, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങളും ഗതാഗതക്കുരുക്കിലമർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

