Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 3 July 2021 4:48 AM GMT Updated On
date_range 3 July 2021 4:48 AM GMTപ്രകൃതിവിരുദ്ധ പീഡനം: മദ്റസ അധ്യാപകൻ അറസ്റ്റിൽ
text_fieldsതളിപ്പറമ്പ് (കണ്ണൂർ): ഒമ്പതു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്റസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പന്നിയൂർ സ്വദേശി റസാഖിനെയാണ് പോക്സോ നിയമപ്രകാരം പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസമാണ് സംഭവം. ഓൺലൈൻ പഠനത്തിലെ സംശയം തീർക്കാനായി എത്തിയ കുട്ടിയെ പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടി സംഭവം രക്ഷിതാക്കളോട് പറയുകയും തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയുമായിരുന്നു. ആരോപണത്തെ തുടർന്ന് പള്ളി കമ്മിറ്റി അധ്യാപകനെ പുറത്താക്കി.
Next Story