കലയുടെ പ്രകമ്പനംതീർത്ത് സർവകലാശാല യൂനിയൻ കലോത്സവം
text_fieldsകണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവം സ്റ്റേജ് മത്സരങ്ങൾ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യുന്നു
പടന്നക്കാട്: കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവത്തിന്റെ മൂന്നാം ദിനമായ വെള്ളിയാഴ്ച സ്റ്റേജിന മത്സരങ്ങൾക്ക് തുടക്കമായി. പട്ടികജാതി- വർഗ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. കണ്ണൂർ യൂനിവേഴ്‌സിറ്റി യൂനിയൻ ചെയർമാൻ നന്ദജ് ബാബു അധ്യക്ഷത വഹിച്ചു. കണ്ണൂർ യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ സാജു ആമുഖപ്രഭാഷണം നടത്തി. എഴുത്തുകാരൻ പി.വി. ഷാജി കുമാർ മുഖ്യാതിഥിയായി.
പ്രകമ്പനം സിനിമയുടെ അണിയറ പ്രവർത്തകർ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയർമാൻ വി.വി. രമേശൻ, നീലേശ്വരം മുനിസിപ്പാലിറ്റി ചെയർമാൻ പി.പി. മുഹമ്മദ് റാഫി, മണി അനന്തംപള്ള, ഡോ. എം. സുകുമാരൻ, എ. അശോകൻ തുടങ്ങിയവർ സംസാരിച്ചു. കണ്ണൂർ യൂനിവേഴ്‌സിറ്റി യൂനിയൻ ജന. സെക്രട്ടറി കവിത കൃഷ്‌ണൻ സ്വാഗതവും വൈസ് ചെയർമാൻ ദിൽജിത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

