കേരളത്തെ കലാപഭൂമിയാക്കാൻ യു.ഡി.എഫ്–ആർ.എസ്.എസ് ആസൂത്രിത നീക്കം –കാസിം ഇരിക്കൂർ
text_fieldsകണ്ണൂർ: കേരളത്തെ കലാപഭൂമിയാക്കാൻ യു.ഡി.എഫ് കക്ഷികളും ആർ.എസ്.എസും ചേർന്ന് ആസൂത്രിത നീക്കം നടത്തുകയാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
ഒരു ഭാഗത്ത് ഇടതുസർക്കാറിനെതിരെ മതവികാരം ഉണർത്തി, പള്ളികൾ കേന്ദ്രീകരിച്ച് സംഘർഷമുണ്ടാക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുമ്പോൾ സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലും ആർ.എസ്.എസും മറ്റു തീവ്രവാദ സംഘടനകളും അറുകൊലകളിലൂടെ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിക്കാനാണ് മെനക്കെട്ടിറങ്ങിയിരിക്കുന്നത്.
തലശ്ശേരിയിലും ഇരിട്ടിയിലും കണ്ണൂർ ജില്ലയുടെ മറ്റു പല ഭാഗങ്ങളിലും അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി അന്തരീക്ഷം വർഗീയമയമാക്കാൻ ആർ.എസ്.എസ് നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരെൻറ ആശീർവാദമുണ്ടെന്നതിൽ സംശയമില്ലെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.