Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമൻസൂർ വധം:...

മൻസൂർ വധം: ജനരോഷമിരമ്പി പ്രതിഷേധ സംഗമം

text_fields
bookmark_border
udf protest
cancel
camera_alt

സി.​പി.​എം അ​ക്ര​മ​രാ​ഷ്​​ട്രീ​യ​ത്തി​നു​മെ​തി​രെ പാ​നൂ​രി​ൽ യു.​ഡി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​സം​ഗ​മം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പാ​നൂ​ർ: മാ​ർ​ക്സി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ അ​രും​കൊ​ല രാ​ഷ്​​ട്രീ​യ​ത്തി​നെ​തി​രെ​യും പൊ​ലീ​സി​െൻറ പ​ക്ഷ​പാ​ത സ​മീ​പ​ന​ത്തി​നെ​തി​രെ​യും കൂ​ത്തു​പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​നൂ​രി​ൽ ന​ട​ന്ന യു.​ഡി.​എ​ഫ്​ പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ ജ​ന​രോ​ഷം ഇ​ര​മ്പി.

പ​രി​പാ​ടി​യി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന്​ യു.​ഡി.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​രാ​ണ്​ എ​ത്തി​യ​ത്. മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ലെ യ​ഥാ​ർ​ഥ പ്ര​തി​ക​ളെ നി​യ​മ​ത്തി​െൻറ മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ യു.​ഡി.​എ​ഫ് നി​യ​മ​പ​ര​മാ​യി ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത്​ പ​റ​ഞ്ഞു.

അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ആ​ദ്യ​മേ​െ​റ്റ​ടു​ക്കു​ന്ന​ത് ഈ ​കേസാ​യി​രി​ക്കും. സ​മാ​ധാ​നം നി​ല​നി​ർ​ത്തേ​ണ്ട ഭ​ര​ണ​ക​ക്ഷി ആ​യു​ധം എ​ടു​ക്കു​ന്ന നി​ഷ്ഠൂ​ര കാ​ഴ്ച​യാ​ണ് കാ​ല​ങ്ങ​ളാ​യി നാ​ട്ടി​ൽ കാ​ണു​ന്ന​ത്. രാ​ഷ്​​ട്രീ​യ പ്ര​തി​യോ​ഗി​ക​ളു​ടെ ര​ക്​​തം കു​ടി​ച്ച് മ​തി​യാ​കാ​ത്ത പാ​ർ​ട്ടി​യാ​ണ് സി.​പി.​എം എ​ന്നാ​ണ് മ​ൻ​സൂ​ർ കൊ​ല​പാ​ത​ക​ത്തി​ലെ റി​മാ​ൻ​ഡ്​ റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്ന​ത്.

ച​മ്പ​ൽ താ​ഴ്‌​വ​ര​യി​ലെ കൊ​ള്ള​ക്കാ​രെ പോ​ലെ​യാ​ണ് സി.​പി.​എം പെ​രു​മാ​റു​ന്ന​തെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യം മ​ണ​ത്ത​തു​കൊ​ണ്ടാ​ണ് സി.​പി.​എം ക​ത്തി​യും വാ​ളും കൊ​ണ്ടി​റ​ങ്ങി​യ​ത്. അ​ക്ര​മം വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി​ത്ത​ന്നെ നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി.​സി.​സി സെ​ക്ര​ട്ട​റി കെ.​പി. സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സു​ധാ​ക​ര​ൻ എം.​പി, സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ, കെ.​എം. ഷാ​ജി എം.​എ​ൽ.​എ, പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല എം.​എ​ൽ.​എ, മു​സ്​​ലിം ലീ​ഗ്​ സം​സ്​​ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ വി.​കെ. അ​ബ്​​ദു​ൽ ഖാ​ദ​ർ മൗ​ല​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​കെ. ഷാ​ഹു​ൽ ഹ​മീ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട മ​ൻ​സൂ​റി​െൻറ വീ​ട്​ സ​ന്ദ​ർ​ശി​ച്ച​തി​ന്​ ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​നെ​ത്തി​യ​ത്. ​

യു.ഡി.എഫ് നേതാക്കൾ കലക്ടറെയും സിറ്റി പൊലീസ് കമീഷണറെയും കണ്ടു

ക​ണ്ണൂ​ർ: പാ​നൂ​രി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​െൻറ കൊ​ല​ക്ക്​ ഉ​ത്ത​ര​വാ​ദി​ക​ളാ​യ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് രൂ​പ​വ​ത്​​ക​രി​ച്ച ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി​യെ മാ​റ്റ​ണ​മെ​ന്ന് യു.​ഡി.​എ​ഫ് ജി​ല്ല നേ​താ​ക്ക​ൾ ജി​ല്ല ക​ല​ക്ട​ർ, സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എ​ന്നി​വ​രെ നേ​രി​ൽ​ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു.

കൃ​ത്യ​മാ​യ രാ​ഷ്​​ട്രീ​യ​ചാ​യ്‌​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യ​മി​ക്കു​ക​വ​ഴി തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നും പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​കു​ന്ന​തി​നും സാ​ഹ​ച​ര്യ​മൊ​രു​ക്കു​മെ​ന്ന് സം​ശ​യ​മു​ണ്ട്. ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യോ​ട് വ്യ​ക്​​ത​മാ​യ ആ​ഭി​മു​ഖ്യം പു​ല​ർ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഇ​വ​രി​ൽ​നി​ന്ന് നി​ഷ്പ​ക്ഷ​വും നീ​തി​യു​ക്ത​വു​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്ന് വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മു​ണ്ട്. മു​തി​ർ​ന്ന ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഗ​ത്ഭ​ർ അ​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ്​ നേ​താ​ക്ക​ളു​ടെ സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​ത്. മു​സ്​​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് വാ​ഹ​ന​ത്തി​ലും പി​ന്നീ​ട് ലോ​ക്ക​പ്പി​ലും മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

യു.​ഡി.​എ​ഫ് ജി​ല്ല നേ​താ​ക്ക​ളാ​യ വി.​കെ. അ​ബ്​​ദു​ൽ ഖാ​ദ​ർ മൗ​ല​വി, പി. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, സ​തീ​ശ​ൻ പാ​ച്ചേ​നി, അ​ഡ്വ. അ​ബ്​​ദു​ൽ ക​രീം ചേ​ലേ​രി, പി.​ടി. മാ​ത്യു, സി.​എ. അ​ജീ​ർ എ​ന്നി​വ​രാ​ണ് ജി​ല്ല ക​ല​ക്ട​ർ ടി.​വി. സു​ഭാ​ഷ്, സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ എ​ന്നി​വ​രെ നേ​രി​ൽ ക​ണ്ട് ച​ർ​ച്ച ന​ട​ത്തി​യ​ത്.

സമാധാന സന്ദേശയാത്ര നടത്തുമെന്ന് എൽ.ഡി.എഫ്

പാ​നൂ​ർ: പു​ല്ലൂ​ക്ക​ര​യി​ലെ യൂ​ത്ത്​ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി‍െൻറ മ​ര​ണ​ത്തെ രാ​ഷ്​​ട്രീ​യ കാ​മ്പ​യി​നാ​യി മാ​റ്റാ​നാ​ണ് യു.​ഡി.​എ​ഫ് ശ്ര​മ​മെ​ങ്കി​ൽ രാ​ഷ്​​ട്രീ​യ​മാ​യി ത​ന്നെ നേ​രി​ടു​മെ​ന്ന് എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​ത് മു​ത​ൽ കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം നി​ര​വ​ധി അ​ക്ര​മ​ങ്ങ​ളാ​ണ് ലീ​ഗ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ള്ള​വോ​ട്ട്​ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ലാ​ങ്കോ​ട്ടും പു​ത്തൂ​രു​മാ​യി ര​ണ്ട് ലീ​ഗു​കാ​ർ പി​ടി​ക്ക​പ്പെ​ട്ടു. മേ​ഖ​ല​യി​ൽ ക​ലാ​പം സൃ​ഷ്​​ടി​ക്കാ​നു​ള്ള ലീ​ഗ്​ നി​ക്ക​ങ്ങ​ൾ​ക്കെ​തി​രെ എ​ൽ.​ഡി.​എ​ഫ് കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധാ​ന സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തും.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച ര​ണ്ട​ര​ക്ക് ക​ട​വ​ത്തൂ​രി​ൽ​നി​ന്ന്​ ആ​രം​ഭി​ക്കു​ന്ന യാ​ത്ര സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ക്കി​ൽ​പീ​ടി​ക, അ​ണി​യാ​രം ബാ​വാ​ച്ചി റോ​ഡു​വ​ഴി വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ പെ​രി​ങ്ങ​ത്തൂ​രി​ൽ സ​മാ​പി​ക്കും. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കെ.​കെ. പ​വി​ത്ര​ൻ, കെ.​ഇ. കു​ഞ്ഞ​ബ്​​ദു​ല്ല, ര​വീ​ന്ദ്ര​ൻ കു​ന്നോ​ത്ത്, കെ.​കെ. ബാ​ല​ൻ, കെ.​ടി. രാ​ഗേ​ഷ്, കെ. ​രാ​മ​ച​ന്ദ്ര​ൻ, ജ്യോ​ത്സ്​​ന, കെ. ​മു​കു​ന്ദ​ൻ, എ​ൻ. ധ​ന​ഞ്ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDF ProtestMansoor murder
News Summary - UDF Protest in Mansoor murder
Next Story