സ്വർണമാല കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ
text_fieldsകണ്ണപുരം: താവത്ത് ബൈക്കിലെത്തി സ്വർണ മാല കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. കെ. കണ്ണപുരം സ്വദേശി കെ. അബ്ദുൽ റഹ്മാൻ (32), കോലത്ത് വയൽ സ്വദേശി വി. വാസിൽ (31) എന്നിവരെ കണ്ണപുരം എസ്.ഐ കെ. സുഷീർ സംഘവും അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. താവം സ്വദേശി സുമതി വേണു ഗോപാലിന്റെ രണ്ടു പവൻ മാലയാണ് കവർന്നത്.
താവം ദാലിൽ റോഡരികിൽവെച്ച് ബൈക്കിലെത്തിയ ഇവർ മാല കവരുകയായിരുന്നു. പ്രതികളുടെ ദൃശ്യം താവത്തെ വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ പ്രതികളെ കുറിച്ച് വ്യക്തമായ ചിത്രം ലഭിച്ചു. കണ്ണപുരം പൊലീസ് സംഭവത്തെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മോഷണം നടന്ന് മണിക്കൂറുകൾക്കകം പ്രതികൾ പിടിയിലായത് നാട്ടുകാരുടെയും പൊലീസിന്റെയും കൃത്യമായ ഇടപെടലിന്റെ ഭാഗമായാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.