Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേബിളുകള്‍ മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റിൽ
text_fieldsbookmark_border
പ്രമോദ് ബിജു
കണ്ണൂർ: ജവഹർ സ്റ്റേഡിയത്തിന് സമീപം കണ്ണൂർ കോർപറേഷൻ നിർമിക്കുന്ന മൾട്ടിലെവൽ കാർ പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണപ്രവൃത്തിക്കായി സൂക്ഷിച്ച കേബിളുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ.
വേങ്ങാട് മടപ്പുരക്കൽ ഹൗസിൽ എ. പ്രമോദ് (40), കൊല്ലം ശാസ്താംകോട്ട സ്വദേശിയും തോട്ടട സമാജ്വാദി കോളനിയിൽ താമസക്കാരനുമായ എസ്. ബിജു (43) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ അറസ്റ്റ് ചെയ്തത്. 75,000 രൂപ വിലവരുന്ന കേബിളുകളാണ് പ്രതികൾ മോഷ്ടിച്ചത്. സ്റ്റേഡിയം ഗ്രൗണ്ടിലെ സ്റ്റോർ റൂമിന്റെ പൂട്ട് തകർത്തായിരുന്നു മോഷണം നടത്തിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Next Story

