എടക്കാനം റിവർ വ്യൂ പോയന്റ് ആക്രമണം: രണ്ടുപേർകൂടി അറസ്റ്റിൽ
text_fieldsപി. അശ്വന്ത്, കെ.പി. ബൈജു
ഇരിട്ടി: എടക്കാനം റിവർ വ്യൂ പോയന്റിൽ നടന്ന ആക്രമണ സംഭവവുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. കേസിലെ 10ാം പ്രതി കാക്കയങ്ങാട് പാലയിലെ കുന്നുമ്മൽകണ്ടി ഹൗസിൽ കെ.പി. ബൈജു (36 ), കാക്കയങ്ങാട് പാലയിലെ കറളത്ത് ഹൗസിൽ പി. അശ്വന്ത് (അച്ചു-23) എന്നിവരെയാണ് ഇൻസ്പെക്ടർ എ. കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും റിമാൻഡ് ചെയ്തു. എടക്കാനം ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. ആക്രമണത്തിനു പിന്നാലെ വിവിധ ദിവസങ്ങളിൽ അറസ്റ്റിലായ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം ഉൾപ്പെടെ എട്ടുപേർ റിമാൻഡിലാണ്.
കണ്ടാലറിയാവുന്ന 11പേർ ഉൾപ്പെടെ 15 പേർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ല വകുപ്പ് പ്രകാരം വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിരുന്നത്. എടയന്നൂർ യൂത്ത് കോൺഗ്രസ് വധക്കേസിലെ രണ്ടാം പ്രതിയും കാക്കയങ്ങാട് പാലപ്പുഴ സ്വദേശി ദീപ് ചന്ദാണ് (34). എടക്കാനം ആക്രമണക്കേസിലെ ഒന്നാം പ്രതി തിരിച്ചറിഞ്ഞ പ്രതികളിൽ ഇയാൾ ഉൾപ്പെടെ മറ്റു പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയതായും പ്രതികൾ ഉടൻ വലയിലാകുമെന്നും ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ എ. കുട്ടിക്കൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

