Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീൻപിടിത്ത വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
മീൻപിടിത്ത വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
cancel

അഴീക്കൽ: മീനുമായി കരയിലേക്ക് വരുകയായിരുന്ന വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. നീർക്കടവിലെ പി.പി. അജിത്ത് (50), പാച്ചി വീട്ടിൽ രമേശൻ (52) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെ അഴീക്കൽ അഴിമുഖത്തിനു സമീപമാണ് അപകടം.

അഴീക്കലിൽനിന്ന് ശനിയാഴ്ച രാവിലെ 30 പേരുമായി മീൻ പിടിക്കാൻ പോയ 'ചെഗുവേര' വള്ളത്തിന്റെ രണ്ട് അനുബന്ധ തോണികളാണ് ശക്തമായ തിരകൾ കൂട്ടിയിടിച്ച് കയർ പൊട്ടി മറിഞ്ഞത്. അനുബന്ധ ചെറുതോണിയിൽ നാലുപേരാണ് ഉണ്ടായിരുന്നത്.

രണ്ടുപേർ കടലിൽ ചാടി രക്ഷപ്പെട്ടു. കൂട്ടിയിടിയിൽ തോണിക്ക് കേടുപറ്റി. പിന്നീട് മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പൊലീസ് എന്നിവരുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽപെട്ട തോണി പിന്നീട് അഴീക്കൽ ജെട്ടിയിലേക്ക് മാറ്റി. രണ്ട് തോണിയിലും നിറയെ മീനുകൾ ഉണ്ടായിരുന്നു. പിടിച്ച മീനുകൾ കുറെഭാഗം കടലിൽ നഷ്ടപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two injured after fishing boat overturns
Next Story