എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsഅർജുൻ വിജയരാജ്, മുഹമ്മദ് സിനാൻ
കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. തളാപ്പ് ചേനോളി ലൈനിൽ താമസിക്കുന്ന അർജുൻ വിജയരാജ്, ഓണപ്പറമ്പ് സ്വദേശി മുഫീദാസ് വീട്ടിൽ എൻ.എൻ. മുഹമ്മദ് സിനാൻ എന്നിവരെയാണ് കണ്ണൂർ എക്‌സൈസ് ഇൻസ്‌പെക്ടർ അക്ഷയ് അറസ്റ്റ് ചെയ്തത്.
പുതിയതെരു ഓണപ്പറമ്പിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഇവരിൽനിന്ന് 9.285 ഗ്രാം മെത്താംഫിറ്റമിനും 4.85 ഗ്രാം കഞ്ചാവും കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ സി.പി. ഷനിൽകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സന്തോഷ് തൂണോളി, എം.കെ. സന്തോഷ്, സി.ഇ.ഒ മാരായ ഇ. സുജിത്ത്, എം. സജിത്ത്, രജീഷ് രവീന്ദ്രൻ, അമൽ ലക്ഷ്മണൻ, ദുലാരി രാജ്, പി ഷജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

