Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
നിദാല്‍ മുഹമ്മദ്,
പി.പി. ഫാസില്‍
Listen to this Article
കണ്ണൂർ: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. കടലായി അവേരപ്പറമ്പ് നിഹലാസില് നിദാല്‍ മുഹമ്മദ് (33), ഇരിണാവ് മടക്കര പാലത്തിന് സമീപം പുതിയപുരയില്‍ ഹൗസില്‍ പി.പി. ഫാസില്‍ (31) എന്നിവരെയാണ് എടക്കാട് ഇൻസ്പെക്ടർ കെ.വി. ഉമേശന്റെ നേതൃത്വത്തില്‍ എസ്.ഐ എൻ. ദിജേഷ് അറസ്റ്റ് ചെയ്തത്.
എടക്കാട് ചിറക്ക് താഴെ അംഗന്‍വാടിക്ക് സമീപം കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 0.770 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. എ.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ റിജിന്‍ കടമ്പൂര്, നിബിന് പിണറായി, പ്രത്യൂഷ് മേലൂര്‍, നിഥിന് കീഴത്തൂര്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Next Story

