നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ
text_fieldsകണ്ണൂർ ടൗൺ പൊലീസ് പിടികൂടിയ ലഹരി വസ്തുക്കൾ
കണ്ണൂര്‍: കര്‍ണാടകയില്‍ നിന്ന് പച്ചക്കറിയെന്ന വ്യാജേന കണ്ണൂരിലേക്ക് കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നങ്ങള് പൊലീസ് പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെ കാല്‍ടെക്സ് ജങ്ഷനിൽ നിന്നാണ് പിക് അപ് വാനില്‍ രഹസ്യമായി കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങള് പിടികൂടിയത്.
സംഭവത്തില്‍ ചൊക്ലി ഒളവിലത്തെ കെ.സി. രഞ്ജിത്ത് (32), കൂരാറയിലെ പി.വി. സജിത്ത് (36) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടോളം ചാക്കുകളില്‍ പാക്ക് ചെയ്ത് പിക് അപ് വണ്ടിയില്‍ കടത്തുകയായിരുന്നു. വിപണയില്‍ മൂന്നര ലക്ഷത്തോളം രൂപ വില വരുന്നതാണ് പുകയില ഉൽപന്നങ്ങളെന്ന് സി.ഐ പ്രദീപന് കണ്ണിപ്പൊയില്‍ പറഞ്ഞു.
ഗോണിക്കുപ്പയില്‍ നിന്ന് പുകയില ഉൽപന്നങ്ങള് വാഹനത്തില്‍ കൊണ്ടുവരുന്നുണ്ടെന്ന് സി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇതേത്തുടര്‍ന്ന് വാഹനത്തെ പിന്തുടര്ന്ന് കാല്‍ടെക്സില്‍ വെച്ച് പിടികൂടുകയായിരുന്നു. സി.ഐക്കുപുറമെ എസ്.ഐമാരായ ബി.എസ്. ബബേഷ്, വി. ഹാരിസ്, ജൂനിയര്‍ എസ്.ഐ അജീഷ്, സിവില്‍ ഓഫിസര്‍മാരായ സന്തോഷ്, മനോജ്, രാജേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.