സഹോദരിമാരെ പീഡിപ്പിച്ച കേസിൽ അമ്മയും ബന്ധുവും അറസ്റ്റിൽ
text_fieldsതളിപ്പറമ്പ്: പരിയാരത്ത് പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അമ്മയും ബന്ധുവും അറസ്റ്റിൽ. കുട്ടികളെ പീഡിപ്പിച്ച 52കാരനായ ബന്ധുവിനെയും സംഭവം ഒളിച്ചുവെച്ചതിന് 43 വയസ്സുകാരിയായ, പെൺകുട്ടികളുടെ അമ്മയെയുമാണ് പോക്സോ നിയമപ്രകാരം പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.
പരിയാരം സ്റ്റേഷന് പരിധിയിലെ പതിമൂന്നും പതിനാറും വയസ്സുള്ള സഹോദരിമാരാണ് അടുത്ത ബന്ധുവിെൻറ നിരന്തര ലൈംഗിക പീഡനത്തിന് ഇരയായത്. ഈ വിവരം പെൺകുട്ടികൾ അമ്മയോട് പറഞ്ഞിരുന്നെങ്കിലും അമ്മ ഒളിച്ചുവെച്ചു.
അടുത്ത ബന്ധുവും അമ്മയുടെ കാമുകനുമായ 52 വയസ്സുകാരനാണ് പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പീഡനം സഹിക്കവയ്യാതായതോടെ പെൺകുട്ടികൾ ചൈൽഡ് ലൈൻ അധികൃതരുമായി ബന്ധപ്പെടുകയും അവർ പരാതി പൊലീസിന് കൈമാറുകയുമായിരുന്നു.
2016 മുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഇക്കഴിഞ്ഞ ജൂൈല 28നും പീഡിപ്പിച്ചതായി പൊലീസിനോട് പറഞ്ഞു. കുട്ടികളുടെ അച്ഛനും അമ്മയും കുടുംബവഴക്കിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. വിദ്യാര്‍ഥികളായ ഇവരുടെ സുരക്ഷ കണക്കിലെടുത്ത് അച്ഛെൻറ വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനുശേഷം ബുധനാഴ്ച ഉച്ചക്കാണ് അറസ്റ്റ് ചെയ്തത്.