മരങ്ങൾ കടപുഴകി ഗതാഗതം മുടങ്ങി
text_fieldsകൊട്ടിയൂർ -വയനാട് ചുരം പാതയിൽ കടപുഴകിയ മരങ്ങൾ പേരാവൂരിൽനിന്നെത്തിയ
അഗ്നി രക്ഷാ സേന മുറിച്ചുനീക്കുന്നു
കേളകം: അന്തർ സംസ്ഥാന പാതയായ കൊട്ടിയൂർ -വയനാട് ബോയ്സ് ടൗൺ റോഡിൽ പാൽചുരത്ത് ചെകുത്താൻ തോടിനുസമീപം റോഡരികിലെ മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു.
ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. പേരാവൂരിൽനിന്നെത്തിയ അഗ്നി രക്ഷാ സേന മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
നിരന്തരം മരം കടപുഴകുന്നതും മണ്ണിടിച്ചിലും കാരണം പാതയിൽ യാത്ര ഭീതിയുടെ നിഴലിലാണ്. വിവിധയിടങ്ങളിൽ പാറയിടിച്ചിൽ സാധ്യതയുള്ളതിനാൽ യാത്രക്കാർക്ക് ജാഗ്രത മുന്നറിയിപ്പുണ്ട്.
മഴ തുടരുന്നതിനാൽ മണ്ണിടിയാനുള്ള സാധ്യതയേറെയാണ്. രണ്ടു വർഷമുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് 15 ഇടങ്ങളിൽ വിള്ളലുണ്ടായി കൊക്കയിലേക്ക് പതിച്ചിരുന്നെങ്കിലും പാത സുരക്ഷിതമായി പുനർനിർമിച്ചിട്ടില്ല. പേരാവൂർ അഗ്നി രക്ഷാ സേന ഓഫിസർ സി. ശശിയുടെ നേതൃത്വത്തിലാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം നിടുംപൊയിൽ ചുരം പാതയിലും മരങ്ങൾ കടപുഴകി ഗതാഗത തടസ്സം ഉണ്ടായിരുന്നു.

