Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാക്കൂട്ടം ചുരം പാതയിൽ...

മാക്കൂട്ടം ചുരം പാതയിൽ മരം കടപുഴകി, ഗതാഗതം നിലച്ചു

text_fields
bookmark_border
മാക്കൂട്ടം ചുരം പാതയിൽ മരം കടപുഴകി, ഗതാഗതം നിലച്ചു
cancel
camera_alt

മാക്കൂട്ടം ചുരം പാതയിൽ റോഡിൽ വീണ മരം മുറിച്ചുമാറ്റുന്നു

Listen to this Article

ഇ​രി​ട്ടി: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ൽ മ​രം ക​ട​പു​ഴ​കി ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ആ​റോ​ളം മ​ര​ങ്ങ​ളാ​ണ് റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി​യ​ത്.

ഇ​തു​മൂ​ലം വീ​രാ​ജ്പേ​ട്ട -ഇ​രി​ട്ടി റൂ​ട്ടി​ലു​ള്ള വാ​ഹ​ന ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ത​ട​സ്സ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി മാ​ക്കൂ​ട്ടം കാ​ക്ക​ത്തോ​ടി​ൽ റോ​ഡി​ലേ​ക്കു​വീ​ണ മ​രം മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് മു​റി​ച്ചു​മാ​റ്റി​യ​ത്. ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നു​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ചു​ര​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നു.

ഇ​രി​ട്ടി​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് യാ​ത്ര​ക്കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​രം മു​റി​ച്ചു​നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

മാ​ക്കൂ​ട്ടം മു​ത​ൽ പെ​രു​മ്പാ​ടി​വ​രെ നി​ലം പൊ​ത്താ​റാ​യി നി​ൽ​ക്കു​ന്ന​ത് നൂ​റി​ല​ധി​കം വ​ൻ​മ​ര​ങ്ങ​ളാ​ണ്. ഇ​തി​ൽ ഭൂ​രി​ഭാ​ഗം മ​ര​ങ്ങ​ൾ​ക്ക് ചു​വ​ട്ടി​ലും മ​ണ്ണ് നീ​ങ്ങി​പ്പോ​യ നി​ല​യി​ലാ​ണ്.

പ​ല​കു​റി ഇ​വ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Makootam
News Summary - tree was uprooted on the Makootam pass road and the traffic stopped
Next Story