നൈപുണ്യ വികസനം നേടിയവർക്ക് ഏറെ അവസരങ്ങൾ
text_fieldsട്രെയിനിങ് സർവിസ് പ്രൊവൈഡേഴ്സ് സമ്മിറ്റ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ: നൈപുണ്യ വികസനം നേടിയവർക്ക് യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ അവസരങ്ങളുടെ പെരുമഴയാണെന്ന് കണ്ണൂരിൽ നടന്ന ട്രെയിനിങ് സർവിസ് പ്രൊവൈഡേഴ്സ് സമ്മിറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന നൈപുണ്യ വികസന മിഷനും കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും (കെയ്സ്) ജില്ല ഭരണകൂടവും ജില്ല സ്കിൽ കമ്മിറ്റിയും ചേർന്നാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
വിദേശത്ത് വൻതോതിൽ അവസരങ്ങൾ ലഭ്യമാവുമ്പോൾ വിദ്യാർഥികൾ അതിന് അനുസരിച്ച രീതിയിൽ നൈപുണ്യ വികസനം നേടണം. വിവിധ തൊഴിൽ മേഖലകളിൽ പ്രസക്തരായി നിലനിൽക്കാൻ നൈപുണ്യ വികസനം അനിവാര്യമാണ്. 2030ഓടെ ലോകത്താകമാനം നോക്കിയാൽ അധികമായി മാനുഷിക വിഭവശേഷിയുള്ള ഒരോയൊരു രാജ്യം ഇന്ത്യയാവുമെന്ന് ഐ.എൽ.ഒ പറയുന്നു. ലോകത്ത് അഞ്ച് നിയമനം നടന്നാൽ അതിൽ മൂന്നെണ്ണം ഇന്ത്യയിലാവും. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ തയാറെടുക്കണമെന്നും ഉച്ചകോടി അഭിപ്രായപ്പെട്ടു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷയായി. തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, അസി. കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ജില്ല പ്ലാനിങ് ഓഫിസർ നെനോജ് മേപ്പടിയത്ത്, കെയ്സ് സി.ഒ.ഒ ടി.വി. വിനോദ്, ജില്ല സ്കിൽ കോഓഡിനേറ്റർ വി.ജെ. വിജേഷ്, തലശ്ശേരി എൻ.ടി.ടി.എഫ് പ്രിൻസിപ്പൽ ആർ. അയ്യപ്പൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

