Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
traffic control
cancel

പാ​പ്പി​നി​ശ്ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ക്കു​രു​ക്കൊ​ഴി​ഞ്ഞ​നേ​ര​മി​ല്ല. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് പി​ക്അ​പ് വാ​ൻ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. വ​ള​പ​ട്ട​ണം പാ​ല​ത്തി​നും പ​ഴ​യ​ങ്ങാ​ടി ക​വ​ല​ക്കും ഇ​ട​ക്കാ​ണ് പി​ക്അ​പ് വാ​ൻ ആ​ക്സി​ൽ ഒ​ടി​ഞ്ഞ് വ​ഴി​മു​ട​ക്കി​യ​ത്. വ​ള​പ​ട്ട​ണം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഖ​ലാ​സി​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ക്അ​പ് വ​ലി​ച്ചു​നീ​ക്കി​യ​തി​നു​ശേ​ഷ​മാ​ണ് വാ​ഹ​ന​ക്കു​രു​ക്കി​ന് ശ​മ​ന​മാ​യ​ത്. ക​ണ്ണൂ​ർ ഭാ​ഗ​ത്ത് പു​തി​യ​തെ​രു​വ​രെ​യും ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്ത് കീ​ച്ചേ​രി​വ​രെ​യും ക​ടു​ത്ത വാ​ഹ​ന​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

കീ​ച്ചേ​രി​യി​ൽ ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത​യു​ടെ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​റ്റ​വ​രി​യാ​യി മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ളൂ. അ​തും ദേ​ശീ​യ പാ​ത​യി​ലെ പ​തി​വ് കു​രു​ക്കി​ന് കാ​ര​ണ​മാ​ണ്. ഉ​ച്ച​മു​ത​ലു​ണ്ടാ​യ വാ​ഹ​ന​ക്കു​രു​ക്ക് രാ​ത്രി​വ​രെ തു​ട​ർ​ന്നു. പു​തി​യ​തെ​രു​വി​നും പാ​പ്പി​നി​ശ്ശേ​രി​ക്കും ഇ​ട​യി​ൽ ശ​നി​യാ​ഴ്ച​യും രൂ​ക്ഷ​മാ​യ വാ​ഹ​ന​ക്കു​രു​ക്കി​ൽ യാ​ത്ര​ക്കാ​ർ വീ​ർ​പ്പു​മു​ട്ടി.

ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ഏ​റി​യും കു​റ​ഞ്ഞും തു​ട​ർ​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് വൈ​കീ​ട്ടോ​ടെ കൂ​ടി. രാ​ത്രി​യും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ. വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര ഒ​രു​ഘ​ട്ട​ത്തി​ൽ പ​ള്ളി​ക്കു​ളം​വ​രെ നീ​ണ്ടു. മി​ക്ക ബ​സു​ക​ളും സ​മ​യ​ത്തി​ന് ഓ​ടി​യെ​ത്താ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി. ജോ​ലി​ക​ഴി​ഞ്ഞ് വീ​ടു​ക​ളി​ലെ​ത്തേ​ണ്ട സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള​വ​രാ​ണ് യാ​ത്രാ​ക്കു​രു​ക്കി​ൽ ഏ​റ്റ​വു​മ​ധി​കം വ​ല​ഞ്ഞ​ത്. ആം​ബു​ല​ൻ​സു​ക​ൾ അ​ട​ക്ക​മു​ള്ള​വ​യും മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​തെ ദീ​ർ​ഘ​സ​മ​യം കു​രു​ക്കി​ൽ കു​ടു​ങ്ങു​ന്ന സ്ഥി​തി​യു​ണ്ടാ​യി. പ​തി​വാ​യു​ണ്ടാ​കു​ന്ന വാ​ഹ​ന​ക്കു​രു​ക്കി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, അ​ധി​കാ​രി​ക​ൾ മു​ഖം​തി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwayTraffic jam
News Summary - Traffic jams are common on the national highway
Next Story