Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

എടക്കാട്-മുഴപ്പിലങ്ങാട് കുരുക്കിൽ കുരുങ്ങി ഗതാഗതം

text_fields
bookmark_border
traffic
cancel
camera_alt

ഞായറാഴ്ച വൈകീട്ട് കുളം ബസാറിലുണ്ടായ ഗതാഗതക്കുരുക്ക്

എ​ട​ക്കാ​ട്: ക​ണ്ണൂ​ർ -ത​ല​ശ്ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട് -എ​ട​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ യാ​ത്രാ​ദു​രി​തം രൂ​ക്ഷം. എ​ട​ക്കാ​ടുനി​ന്ന് റെ​യി​ൽ​വേ ഗേ​റ്റ് വ​ഴി പോ​കു​ന്ന ബീ​ച്ച് റോ​ഡി​ലെ ഗ​താ​ഗ​തം നി​രോ​ധി​ച്ച​തോ​ടെ ബീ​ച്ചി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ കു​ളം ബ​സാ​ർ വ​ഴി പോ​കു​ന്ന റോ​ഡി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

ഇ​വി​ടെ വീ​തി കു​റ​ഞ്ഞ​താ​ണ് ബീ​ച്ച് റോ​ഡ്. റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ക്കു​ക കൂ​ടി ചെ​യ്താ​ൽ ഗ​താ​ഗ​ത സ്തം​ഭ​നം ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തും കു​രു​ക്ക് മു​റു​കു​ന്ന​തി​നും കാ​ര​ണ​മാ​വു​ന്നു.

കു​ളം ബ​സാ​റി​ൽ ബീ​ച്ച് റോ​ഡ് കൂ​ടാ​തെ കി​ഴ​ക്കു​ഭാ​ഗം ക​ട​വ് റോ​ഡി​ലേ​ക്കും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു പോ​കേ​ണ്ട​ത്. ഇ​വി​ടെ അ​ടി​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ദേ​ശീ​യ​പാ​ത വ​ഴി ക​ട​വ് റോ​ഡി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ക്കു​ന്ന​തി​ന് ഏ​റെ​നേ​രം കാ​ത്തു നി​ൽ​ക്കേ​ണ്ടി വ​രു​ന്ന​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​വു​ക​യാ​ണ്.

കി​ഴ​ക്കും പ​ടി​ഞ്ഞാ​റും ഭാ​ഗ​ത്തേ​ക്ക് ഇ​രു​റോ​ഡി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യു​ടെ സ​ർ​വിസ് റോ​ഡ് ക​ട​ന്ന് വേ​ണം പോ​കാ​ൻ. ഞാ​യ​റാ​ഴ്ച പോ​ലു​ള്ള അ​വ​ധി ദി​ന​ങ്ങ​ളി​ൽ ബീ​ച്ചി​ലേ​ക്ക് വ​ലി​യ തോ​തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നും ആ​ളു​ക​ളു​ടെ സു​ഗമ​മാ​യ സ​ഞ്ചാ​രം ഉ​റ​പ്പു വ​രു​ത്താ​നും പൊ​ലീ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrafficKannur News
News Summary - Traffic jam-Edakkad-Muzhapilangad route
Next Story