Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ​ട​ക്കാ​ട്...

എ​ട​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ ച​ര​ക്കു​ലോ​റി കു​ടു​ങ്ങി

text_fields
bookmark_border
edakkad national highway
cancel
camera_alt

എ​ട​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ കു​ടു​ങ്ങി​യ ച​ര​ക്കു​ലോ​റി

എ​ട​ക്കാ​ട്: ക​ണ്ണൂ​ര്‍-​ത​ല​ശ്ശേ​രി ദേ​ശീ​യ​പാ​ത​യി​ല്‍ എ​ട​ക്കാ​ട് ബ​സാ​റി​ല്‍ എ​ന്‍ജി​ന്‍ ത​ക​രാ​റി​നെ തു​ട​ര്‍ന്ന് ച​ര​ക്കു​ലോ​റി റോ​ഡി​ല്‍ നി​ന്ന​ത് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യാ​ക്കി. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച അ​ഞ്ചു​മ​ണി​ക്കാ​ണ് സം​ഭ​വം. ക​ര്‍ണാ​ട​ക​യി​ല്‍നി​ന്ന് പ​ഞ്ച​സാ​ര​യു​മാ​യി മ​ല​പ്പു​റ​ത്തേ​ക്ക് പോ​കു​ന്ന ലോ​റി​യാ​ണി​ത്. ഇ​തോ​ടെ മ​ണി​ക്കൂ​റു​ക​ള്‍ യാ​ത്രാ​ക്ലേ​ശ​വും ഗ​താ​ഗ​ത​ക്കു​രു​ക്കും തു​ട​ര്‍ന്നു. ക​ണ്ണൂ​രി​ല്‍നി​ന്ന് മെ​ക്കാ​നി​ക്കു​ക​ള്‍ രാ​വി​ലെ എ​ട്ടു മ​ണി​ക്ക് എ​ത്തി​യെ​ങ്കി​ലും ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ച്ച് വൈ​കീ​ട്ട് അ​ഞ്ചു മ​ണി​യോ​ടെ ലോ​റി മാ​റ്റി​യ​തോ​ടെ​യാ​ണ് ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​യ​ത്.

എ​ട​ക്കാ​ട് പെ​ട്രോ​ള്‍ പ​മ്പ് മു​ത​ല്‍ മു​ഴ​പ്പി​ല​ങ്ങാ​ട് വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത 66ന്റെ ​നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും എ​ട​ക്കാ​ട് ബ​സാ​ര്‍ വ​ഴി​യാ​ണ് പോ​കു​ന്ന​ത്. ഇ​തും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മാ​യി.

ബ​സാ​റി​ലെ നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​യ അ​ടി​പ്പാ​ത​യു​ടെ കി​ഴ​ക്കു​ഭാ​ഗം സ​ർ​വി​സ് റോ​ഡി​നു​വേ​ണ്ടി മ​ണ്ണി​ട്ടു​യ​ര്‍ത്തി​യ ഭാ​ഗ​ത്തെ റോ​ഡി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യി​ട്ടും ടാ​ര്‍ ചെ​യ്യാ​ത്ത റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന​തു​മൂ​ലം പൊ​ടി​ശ​ല്യ​ത്തോ​ടൊ​പ്പം അ​പ​ക​ട​വും പ​തി​വാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​നം വീ​ണ് മൂ​ന്നോ​ളം അ​പ​ക​ട​മു​ണ്ടാ​യ​താ​യും സ്ത്രീ​ക്ക് പ​രി​ക്കേ​റ്റ​താ​യും നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​വി​ടെ​യു​ള്ള ക​യ​റ്റ​ത്തി​ല്‍ പെ​ട്ടാ​ണ് ലോ​റി നി​ന്ന​ത്. സ​ർ​വി​സ് റോ​ഡി​നു​വേ​ണ്ടി ഉ​യ​ര്‍ത്തി​യ സ്ഥ​ലം ഉ​ൾ​പ്പെ​ടെ എ​ത്ര​യും പെ​ട്ടെ​ന്ന് ടാ​ര്‍ ചെ​യ്ത് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

റോ​ഡ് ഉ​ട​ൻ ടാ​ർ ചെ​യ്യ​ണം

എ​ട​ക്കാ​ട് ബ​സാ​റി​ലെ മ​ണ്ണി​ട്ടു​യ​ര്‍ത്തി​യ ഭാ​ഗ​ത്തെ റോ​ഡ് എ​ത്ര​യും പെ​ട്ടെ​ന്ന് ടാ​ര്‍ ചെ​യ്തി​ല്ലെ​ങ്കി​ല്‍ മ​ഴ പെ​യ്താ​ല്‍ കാ​ല്‍ന​ട​പോ​ലും ദു​രി​ത​മാ​കും. ഇ​പ്പോ​ള്‍ ത​ന്നെ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​ണ്. ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും ദു​രി​ത​ത്തി​ലാ​ണ്. പ്ര​ശ്‌​നം ഉ​ട​ന്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് എ​ട​ക്കാ​ട്ടെ വ്യാ​പാ​രി​ ടി.​കെ. സ​ഹീ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsTraffic JamEdakkad NH
News Summary - Traffic jam
Next Story