നാട്ടുകാർ കുഴിയടച്ചു; ദേശീയ പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു
text_fieldsഅഴിയൂർ അടിപ്പാതയുടെ വശത്തെ കുഴികൾ അടക്കുന്നു
മാഹി: കനത്ത മഴയിൽ ദേശീയപാതയിൽ നിറയെ കുഴികൾ രൂപപ്പെട്ടത് കാരണം മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. അഴിയൂർ ഹൈസ്കൂളിന് സമീപത്ത് അടിപ്പാതയുടെ വശത്താണ് വലിയ കുഴി രൂപപ്പെട്ടത്. ഇതു കാരണം ചെറിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ സാധിക്കാതെ ഗതാഗതം സ്തംഭിക്കുകയായിരുന്നു. കിലോമീറ്റർ ദൂരത്തിൽ ആംബുലൻസടക്കം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.
അഴിയൂർ പഞ്ചായത്ത് മെംബർ സാലിം പുനത്തിൽ, സാഹിർ പുനത്തിൽ, അലി എരിക്കിൽ, പി. ഷാനിദ് , അനിൽകുമാർ, വിനൂപ് കുമാർ എന്നിവർ ചേർന്ന്
ദ്രുതഗതിയിൽ വാരിക്കുഴി നികത്തി.
സമീപത്ത് നിന്ന് മിക്സിങ് മണലെത്തിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയടച്ച് ഗതാഗതം പുനഃസ്ഥാപിച്ചു.