Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാപാരികളുടെ...

വ്യാപാരികളുടെ ജി.എസ്.ടി ഓഫിസ് ധർണ എട്ടിന്

text_fields
bookmark_border
gst
cancel

കണ്ണൂർ: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ വ്യാപാരി പീഡനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് എട്ടിന് ജി.എസ്.ടി ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് യുനൈറ്റഡ് മർച്ചൻറ്സ് ചേംബർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്യും. ഒരുഭാഗത്ത് വ്യാപാരി -വ്യവസായി സൗഹൃദമെന്ന് പറഞ്ഞ് കേരളത്തിലേക്ക് വ്യവസായികളെ ക്ഷണിക്കുകയും മറുഭാഗത്ത് ജി.എസ്.ടി ഉദ്യോഗസ്ഥരെ ഇറക്കിവിട്ട് വ്യാപാരികളെ കൊള്ളയടിക്കുകയുമാണ്.

ടെസ്റ്റ് പർച്ചേസ് എന്ന പേരിൽ തിരക്കേറിയ സമയത്ത് ഉദ്യോഗസ്ഥർ കടയിൽ കയറി സാധനം വാങ്ങുകയും ബിൽ എഴുതുന്നതിനുമുമ്പേ പുറത്തിറങ്ങി ബിൽ നൽകിയില്ലെന്ന കാരണം പറഞ്ഞ് 20,000 വരെ പിഴയീടാക്കുകയുമാണ്.

സ്വർണക്കടകളിൽ സി.സി.ടി.വി വെക്കണമെന്നും അത് ജി.എസ്.ടി ഓഫിസിലും പൊലീസ് സ്റ്റേഷനുകളിലും തത്സമയം കാണാൻ സൗകര്യം ഒരുക്കണമെന്നുമുള്ള സർക്കാർ നിർദേശം അംഗീകരിക്കാനാവില്ല. വഴിയോര കച്ചവടക്കാർക്ക് പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കിക്കൊടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറാവണം. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽവരെ വഴിയോര കച്ചവടം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും വ്യാപാരികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് ടി.എഫ്. സെബാസ്റ്റ്യൻ, ഭാരവാഹികളായ എൻ.കെ. ഷിനോജ്, കെ.എം. ബഷീർ, സി. ബുഷ്റ, പി.വി. മനോഹരൻ എന്നിവർ പങ്കെടുത്തു.

Show Full Article
TAGS:gst merchants 
News Summary - ​Traders GST office dharna
Next Story