Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമയക്കുമരുന്ന് വ്യാപനം...

മയക്കുമരുന്ന് വ്യാപനം തടയാൻ കൈകോർക്കണം-സി.പി.ഐ

text_fields
bookmark_border
മയക്കുമരുന്ന് വ്യാപനം തടയാൻ  കൈകോർക്കണം-സി.പി.ഐ
cancel

തലശ്ശേരി: നാടാകെ പടർന്നിരിക്കുന്ന മയക്കുമരുന്നിന്റെ വ്യാപനം തടയാൻ നിതാന്ത ജാഗ്രത വേണമെന്നും ഇതിനായി സമൂഹം ഒറ്റക്കെട്ടായി നീങ്ങണമെന്നും സി.പി.ഐ ജില്ല സമ്മേളനം. യുവതലമുറയെ നശിപ്പിക്കുകയും സാമൂഹിക-കുടുംബ ബന്ധങ്ങളെ തകർക്കുകയും ചെയ്യുന്ന നിലയിലേക്ക്‌ മയക്കുമരുന്ന്‌ വ്യാപിക്കുകയാണ്‌. ഇതിനെതിരെ ഭരണകൂടവും രാഷ്ട്രീയ-സന്നദ്ധ സംഘടനകളും യുവജന-വിദ്യാർഥി സംഘടനകളും സ്‌കൂൾ പി.ടി.എകളും റെസിഡന്റ്സ് അസോസിയേഷനുകളും യോജിച്ച്‌ അണിനിരക്കണമെന്ന്‌ സമ്മേളനം പ്രമേയത്തിലൂടെ അഭ്യർഥിച്ചു.

പുതിയ ജില്ല കൗൺസിലിനെയും സെക്രട്ടറിയെയും തെരഞ്ഞെടുത്തതോടെ ത്രിദിന സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിവസം ചർച്ചക്ക്‌ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു, പി. സന്തോഷ്‌കുമാർ എം.പി എന്നിവർ മറുപടി പറഞ്ഞു. സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ. ചന്ദ്രൻ, ദേശീയ കൗൺസിൽ അംഗം ഇ. ചന്ദ്രശേഖരൻ, സി.പി. മുരളി, അഡ്വ. പി. വസന്തം, സ്വാഗതസംഘം ചെയർമാൻ സി.പി. ഷൈജൻ, കൺവീനർ അഡ്വ. എം.എസ്‌. നിഷാദ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്തു. വി.കെ. സുരേഷ് ബാബു, പി.കെ. മധുസൂദനൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.

പൊതുസമ്മേളനത്തിൽ അവതരിപ്പിച്ച സംഗീതശിൽപത്തിലെ കലാകാരന്മാർക്ക് പന്ന്യൻ രവീന്ദ്രൻ ഉപഹാരം നൽകി. ഒ.കെ. ജയകൃഷ്ണൻ ക്രഡൻഷ്യൽ റിപ്പോർട്ടും കെ.ടി. ജോസ് ഭാവിപരിപാടികളും അവതരിപ്പിച്ചു. കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കുക, എൽ.ഐ.സിയെ പൊതുമേഖലയിൽ നിലനിർത്തുക, 10 വർഷമായി ജോലിചെയ്യുന്ന സപ്ലൈകോ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തലശ്ശേരി-മൈസൂരു റെയിൽവേ യാഥാർഥ്യമാക്കുക, മലയോര മേഖലയിൽ കർഷകരുടെ പട്ടയങ്ങൾ പൂർണമായി വിതരണം ചെയ്യുക, കാട്ടാമ്പള്ളി പദ്ധതി കാര്യക്ഷമമാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

സി.പി. സന്തോഷ്‌ കുമാർ സി.പി.ഐ ജില്ല സെക്രട്ടറി

ത​ല​ശ്ശേ​രി: സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി സി.​പി. സ​ന്തോ​ഷ്‌ കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വും മു​ൻ ജി​ല്ല അ​സി. സെ​ക്ര​ട്ട​റി​യു​മാ​ണ്‌. എ.​ഐ.​ടി.​യു.​സി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ്‌ അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. എ.​ഐ.​വൈ.​എ​ഫ് ക​ണ്ണൂ​ർ താ​ലൂ​ക്ക്, ജി​ല്ല ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. 1997ൽ ​ക്യൂ​ബ​യി​ൽ ന​ട​ന്ന ലോ​ക യു​വ​ജ​ന സ​മ്മേ​ള​ന​ത്തി​ൽ എ.​ഐ.​വൈ.​എ​ഫി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത് പ​ങ്കെ​ടു​ത്തു. ഹാ​ൻ​വീ​വ്‌ മു​ൻ ജീ​വ​ന​ക്കാ​ര​നാ​ണ്. സി.​പി.​ഐ (എം.​എ​ൽ) ആ​ദ്യ​കാ​ല നേ​താ​വ്‌ സി.​പി. വി​ജ​യ​ന്റെ​യും കെ.​പി. മാ​ലി​നി​യു​ടെ​യും മ​ക​നാ​ണ്‌. ക​ണ്ണൂ​ർ ചൊ​വ്വ​യി​ലാ​ണ് താ​മ​സം. സി.​പി.​ഐ ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും കേ​ര​ള മ​ഹി​ള സം​ഘം സം​സ്ഥാ​ന ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യും ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​റു​മാ​യ എ​ൻ. ഉ​ഷ​യാ​ണ് ഭാ​ര്യ. സി​ഷി​ൻ സ​ന്തോ​ഷ്‌, സി​ബി​ൻ സ​ന്തോ​ഷ്‌ (സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ത​ല​ശ്ശേ​രി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ 39 അം​ഗ ജി​ല്ല കൗ​ൺ​സി​ലി​നെ​യും 14 അം​ഗ സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpi
News Summary - To prevent the spread of drugs Join hands-CPI
Next Story