Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകടുവ-കാട്ടാനഭീഷണി; വനം...

കടുവ-കാട്ടാനഭീഷണി; വനം ദ്രുതകർമസേന സുരക്ഷയൊരുക്കും

text_fields
bookmark_border
കടുവ-കാട്ടാനഭീഷണി; വനം ദ്രുതകർമസേന സുരക്ഷയൊരുക്കും
cancel

കേ​ള​കം: ക​ടു​വ-​കാ​ട്ടാ​ന​ഭീ​ഷ​ണി​യു​ള്ള ആ​റ​ളം ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​നം ദ്രു​ത​ക​ർ​മ​സേ​ന സു​ര​ക്ഷ​യൊ​രു​ക്കും.

കാ​ട്ടാ​ന​ക​ളു​ടേ​യും ക​ടു​വ​യു​ടേ​യും ക​ടു​ത്ത ഭീ​ഷ​ണി​നേ​രി​ടു​ന്ന ആ​റ​ളം ഫാ​മി​ൽ ദൈ​നം​ദി​ന പ്ര​വൃ​ത്തി​ക​ൾ മു​ട​ങ്ങാ​തി​രി​ക്കാ​ൻ ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​നം ദ്രു​ത​ക​ർ​മ​സേ​ന സം​ര​ക്ഷ​ണ​മൊ​രു​ക്കു​മെ​ന്ന് ഫാം ​എം.​ഡി ഡി.​ആ​ർ. മേ​ഖ​ശ്രീ പ​റ​ഞ്ഞു. ഫാം ​എം.​ഡി ഡി.​എ​ഫ്.​ഒ​യും കൊ​ട്ടി​യൂ​ർ റേ​ഞ്ച​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം.

തൊ​ഴി​ലാ​ളി​ക​ളെ ചെ​റി​യ കൂ​ട്ട​ങ്ങ​ളാ​ക്കി വി​വി​ധ ബ്ലോ​ക്കു​ക​ളി​ലേ​ക്ക് വി​ടു​ന്ന​തി​ന് പ​ക​രം എ​ല്ലാ​വ​രും ഒ​രു മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​രീ​തി​യി​ൽ കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കും. ഇ​വ​ർ​ക്കൊ​പ്പം വ​നം ദ്രു​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളും സു​ര​ക്ഷ​യൊ​രു​ക്കും.

ക​ശു​മാ​വു​ക​ൾ പൂ​ത്തു​തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഫാ​മി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​യി​ക്കു​ന്ന​തി​നും ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കു​ന്ന​തി​നും വ​നം​വ​കു​പ്പി​ന്റെ സു​ര​ക്ഷ​യു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerwild elephantRapid Action Force
News Summary - tiger and wild elephant threat; Vanam Rapid Action Force will provide security
Next Story