മാഹി മദ്യവുമായി മൂന്ന് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
text_fieldsവളപട്ടണം പൊലീസ് പിടികൂടിയ മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികള്‍
വളപട്ടണം: വിൽപനക്കായി കൊണ്ടുവന്ന 52 കുപ്പി മാഹി മദ്യവുമായി മൂന്ന് അന്തർസംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. ഉത്തർപ്രദേശ് അങ്കോളി സ്വദേശി രാം സ്വരൂപിന്റെ മകൻ വിമൽ കുമാർ (38), ഉത്തർപ്രദേശ് രാംപൂർ സ്വദേശി ബിംഹദീന്റെ മകൻ കമൽ ചന്ദ്രാർ (38), ഉത്തർപ്രദേശ് രാം പൂർ അങ്കോളി സ്വദേശി രാം സ്വരൂപിന്റെ മകൻ അമരേഷ് കുമാർ (35) എന്നിവരെ വളപട്ടണം കീരിയാട് വുഡ് ലാന്‍ഡ് മില്ലിന് സമീപത്തു കടന്നുകളയാൻ ശ്രമിക്കവേ സ്റ്റേഷൻ ഇൻസ്പെക്ടർ എം.ടി. ജേക്കബിന്റെ നേതൃത്വത്തിൽ എസ്.ഐ നിതിൻ, എ.എസ്.ഐ അനിഴൻ, സിവിൽ പൊലീസ് ഓഫിസർ കിരൺ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

