Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരിയിൽ...

തലശ്ശേരിയിൽ എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
തലശ്ശേരിയിൽ എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

എം.​ഡി.​എം.​എ​യു​മാ​യി പിടിയിലായ പ്രതികൾ

ത​ല​ശ്ശേ​രി: മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ സ​ഹി​തം മൂ​ന്ന് യു​വാ​ക്ക​ളെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ക​തി​രൂ​ർ വേ​റ്റു​മ്മ​ൽ ശാ​ദു​ലി മ​ൻ​സി​ലി​ൽ അ​നീ​ഷ് (35), ക​തി​രൂ​ർ പു​ല്യോ​ട് സ​ന മ​ൻ​സി​ലി​ൽ റി​സ്​​വാ​ൻ (28), ഇ​രി​ട്ടി പ​ഴ​ശ്ശി ക​രേ​റ്റ​യി​ലെ അ​ടി​യോ​ട് വീ​ട്ടി​ൽ റ​യീ​സ് (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പി​ണ​റാ​യി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ബി. ​ജി​ഹാ​ദും സം​ഘ​വു​മാ​ണ് ഇവ​രെ​ പി​ടി​കൂ​ടി​യ​ത്. മാ​ങ്ങാ​ട്ടി​ടം മൂ​ന്നാം​പീ​ടി​ക​യി​ൽ​നി​ന്നാ​ണ് ര​ണ്ട് കാ​റിൽ സ​ഞ്ച​രി​ച്ച സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 40 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് എ​ക്‌​സൈ​സ്, സൈ​ബ​ർ സെ​ൽ മു​ഖാ​ന്ത​രം ദി​വ​സ​ങ്ങ​ളാ​യി യു​വാ​ക്ക​ളു​ടെ അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ നി​സാ​ർ കൂ​ലോ​ത്ത്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) യു. ​ഷെ​നി​ത്ത് രാ​ജ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​കെ. സ​മീ​ർ, കെ.​പി. ഷി​നു, എം.​കെ. സു​മേ​ഷ്, ജി​നേ​ഷ് ന​രി​ക്കോ​ട​ൻ, പി.​ടി. ശ​ര​ത്ത്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ശി​ൽ​പ കേ​ളോ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThalasseryMDMAMDMA Drugs
News Summary - Three arrested with MDMA in Thalassery
Next Story