Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവ് വിവരം എക്‌സൈസിനെ അറിയിച്ചെന്ന്; യുവാവിന് ക്രൂര മർദനം, മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
കഞ്ചാവ് വിവരം എക്‌സൈസിനെ അറിയിച്ചെന്ന്; യുവാവിന് ക്രൂര മർദനം, മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

വിജിൽ, അഫ്സൽ, സനീം

കണ്ണൂർ: കഞ്ചാവ് വില്‍പന സംബന്ധിച്ച് എക്‌സൈസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിന് ക്രൂര മർദനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കുളം ആക്കൂല്‍ ഹൗസില്‍ എ.കെ. മുഹമ്മദ് മുസ്തഫയെ (46) ആക്രമിച്ചതിന് നാറാത്ത് ഓണപ്പറമ്പ് വാദി ഹൗസില്‍ വിജില്‍, (35), കാട്ടാമ്പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സനീം (36), കാട്ടാമ്പള്ളി മുക്കണ്ണന്‍ ഹൗസില്‍ അഫ്‌സല്‍ (35) എന്നിവരെയാണ് വളപട്ടണം ഇൻസ്പെക്ടർ പി. വിജേഷിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്.ഐ ടി.എം. വിപിന്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ടിന് ഉച്ചക്ക് രണ്ടിനാണ് സംഭവം. വിജില്‍ നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. ഏറ്റവുമൊടുവില്‍ മയക്കുമരുന്നുമായി ഇയാളെ എക്‌സൈസാണ് പിടികൂടിയത്. മൂന്ന് മാസം ജയിലില്‍ കഴിഞ്ഞശേഷം പുറത്തിറങ്ങിയ വിജില്‍ സുഹൃത്തുക്കളെയും കൂട്ടി മുഹമ്മദ് മുസ്തഫയെ ആക്രമിക്കുകയായിരുന്നു.

മുഹമ്മദ് മുസ്തഫയെ ബാലന്‍കിണറിലുള്ള രാജേഷ് എന്നയാളുടെ വീട്ടിലേക്ക് മൂന്നുപേരും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോവുകയും വിജില്‍ തുണിയില്‍ കല്ലുകെട്ടി തലക്കും മുഖത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. അന്നുതന്നെ രാത്രി 9.30ഓടെ മുഹമ്മദ് മുസ്തഫയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയും മര്‍ദിച്ചു. ഈ കേസുകളിലാണ് അറസ്റ്റ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three Arrested for Beating Youth Who Reported Cannabis to Excise
Next Story