ടൗണിൽ രാത്രി ഇറങ്ങുന്നവർ സൂക്ഷിക്കുക, നായ്ക്കൂട്ടങ്ങൾ കാത്തിരിപ്പുണ്ട്
text_fieldsഅഞ്ചരക്കണ്ടി ടൗണിലെ നായ്ക്കൂട്ടം
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ടൗണിൽ രാത്രിയിലിറങ്ങുന്നവർ സൂക്ഷിക്കണം, നായ്ശല്യം വർധിച്ചിട്ടുണ്ട്. ജങ്ഷനിലും ടൗണിന്‍റെ വിവിധ ഭാഗങ്ങളിലും രാത്രിയിലും രാവിലെയുമായി തെരുവുനായ്ക്കളുടെ ശല്യമാണ്. സാധനങ്ങൾ വാങ്ങുന്നതിന് ഏറെ ഭീതിയോടെയാണ് ജനം ടൗണിലെത്തുന്നത്.
വ്യാപാരികൾക്കും നായ്ക്കൂട്ടം ഏറെ തലവേദനയാവുകയാണ്. നായ്ക്കൾ കടയിലേക്ക് കയറുന്ന സാഹചര്യമുണ്ടാവുന്നതിനാൽ ഇവയെ ആട്ടിയോടിക്കുകയില്ലാതെ വേറെ വഴിയില്ല. ടൗണിലെ ചിലയിടങ്ങളിലുള്ള മത്സ്യവിൽപനക്കാരും ചിക്കൻ കടക്കാരും നായ്ക്കൾക്ക് മീനും എല്ലുമൊക്കെ നൽകുന്നതിനാൽ നായ്ക്കളൊന്നുംതന്നെ ടൗൺ വിട്ടുപോവുന്നില്ല.
വാഹനങ്ങളുടെ ശബ്ദം കേൾക്കുമ്പോൾ പിറകെ നായ്ക്കൾ കൂട്ടമായി കുതിച്ചോടുകയും കുട്ടികളെ പേടിപ്പിക്കുന്ന തരത്തിൽ പിന്നിൽ ഓടുകയും ചെയ്യുന്നത് ടൗണിലെ നിത്യകാഴ്ചയായി മാറുകയാണ്. രാവിലെയായാൽ മദ്റസ വിദ്യാർഥികൾക്കും ജോലിക്ക് പോകുന്നവർക്കും ഏറെ പ്രയാസമാണ് ഇതുണ്ടാക്കുന്നത്. അധികൃതർ ഉടൻതന്നെ പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

