കണ്ണൂരിൽ മോഷ്ടാക്കൾ വിലസുന്നു; മക്കാനി പള്ളി ഭണ്ഡാരം കവർന്നു
text_fieldsrepresentational image
കണ്ണൂർ: നഗരത്തിൽ വീണ്ടും മോഷ്ടാക്കൾ വിലസുന്നു. തെക്കീ ബസാർ മക്കാനി പള്ളിയിൽ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണം കവർന്നു. രണ്ടു ദിവസം മുമ്പ് ഭണ്ഡാരത്തിലെ പണം പള്ളി ഭാരവാഹികൾ എടുത്തിരുന്നു. കൂടുതൽ പണം നഷ്ടമാകാനിടയില്ലെന്നാണ് വിവരം. പള്ളിയിലെ മറ്റൊരു ഭണ്ഡാരം കുത്തിത്തുറക്കാനും ശ്രമമുണ്ടായി.
പള്ളിക്ക് സമീപത്തെ റാഫിയുടെ ഉടമസ്ഥതയിലുള്ള എസെഡ് ഹോട്ട് ആൻഡ് കൂൾ എന്ന സ്ഥാപനത്തിലും മോഷണം നടന്നു. മറ്റൊരു കട കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് 3000 ത്തോളം രൂപ കവർന്നു. കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി. സമീപത്തെ കടകളിലെയും സ്ഥാപനങ്ങളിലെയും നിരീക്ഷണ കാമറകൾ പരിശോധിച്ചു.
മഴക്കാലത്ത് നഗരത്തിൽ മോഷണം വർധിക്കുകയാണ്. പൂട്ടിയിട്ട വീടുകളും കടകളും ആരാധനാലയങ്ങളുമാണ് മോഷ്ടാക്കൾ ഉന്നംവെക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണോത്തുംചാലിലും താണ മുഴത്തടത്തും വീടുകളിൽ കയറിയ മോഷ്ടാക്കൾ സ്വർണാഭരണങ്ങൾ ഉൾപ്പെടെ കവർന്നിരുന്നു. കണ്ണൂര്‍ മുഴത്തടം ഫസ്റ്റ് ക്രോസ് റോഡിലെ സജിന്‍ ഹൗസില്‍ കയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ സ്വര്‍ണമാലയും രണ്ടുലക്ഷം രൂപ വിലവരുന്ന ഡയമണ്ട് മാലയുമാണ് കര്‍ന്നത്.
വീടിന്റെ അടുക്കളഭാഗത്തോട് ചേര്‍ന്നുള്ള കമ്പി തകര്‍ത്താണ് മോഷ്ടാവ് അകത്തേക്ക് കടന്നത്. വീട്ടിൽ ആളില്ലെന്ന് ഉറപ്പാക്കിയാണ് മോഷ്ടാക്കൾ എത്തുന്നത്. മുഴത്തടത്ത് കഴിഞ്ഞദിവസം വീട്ടിലുണ്ടായിരുന്ന അമ്മയും മകളും സമീപമുള്ള ബന്ധുവീട്ടിലേക്ക് പോയിരുന്നു. രാത്രി പതിനൊന്നോടെ തിരിച്ചെത്തുന്നതിനിടയിലാണ് മോഷണം നടന്നത്. നഗരത്തിലെ രണ്ടുക്ഷേത്രങ്ങളിൽ മോഷണം നടന്നത് കഴിഞ്ഞ മാസമാണ്.
താണയിലെ കരുവള്ളി ഭഗവതി ക്ഷേത്രത്തിലും കണ്ണൂക്കര മാണിക്ക ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. കരുവള്ളി ഭഗവതി കാവിലെ ഗേറ്റിനോട് ചേർന്നുള്ള ഭണ്ഡാരം കുത്തിത്തുറന്നാണ് പണം കവർന്നത്. കണ്ണൂക്കര മാണിക്ക ക്ഷേത്രത്തിലെ മൂന്നു ശ്രീകോവിലുകളുടെ പൂട്ടും തകർത്തിരുന്നു. ഹാജി റോഡ്, കാംബസാർ ഭാഗങ്ങളിലെ 10 കടകളിൽ ഒരേ ദിവസം കള്ളൻ കയറിയത് രണ്ടു മാസം മുമ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

