Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരിച്ച വയോധികന്റെ സ്വർണമോതിരം ആശുപത്രി ജീവനക്കാരൻ മോഷ്ടിച്ചെന്ന് പരാതി

text_fields
bookmark_border
ഒരു പവന്റെ സ്വർണമോതിരമാണ് കാണാതായത്
മരിച്ച വയോധികന്റെ സ്വർണമോതിരം ആശുപത്രി ജീവനക്കാരൻ മോഷ്ടിച്ചെന്ന് പരാതി
cancel

തലശ്ശേരി: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ സ്വർണമോതിരം ആശുപത്രി ജീവനക്കാരൻ മോഷ്ടിച്ചതായി പരാതി. ടെംപ്ൾ ഗേറ്റിന് സമീപത്ത് താമസിക്കുന്ന യുവതിയുടെ പരാതിയിൽ തലശ്ശേരി ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ മാസമാണ് പരാതിക്കാധാരമായ സംഭവം.

ചികിത്സയിലിരിക്കെ യുവതിയുടെ പിതാവ് മരിച്ചു. മൃതദേഹം സംസ്കാര ചടങ്ങുകൾക്ക് കൊണ്ടുപോകുന്നതിനുമുമ്പ് കൈവിരലിലെ ഒരു പവന്റെ സ്വർണമോതിരം കാണാതായെന്നാണ് പരാതി.

ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരൻ ഇതെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. അന്നത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - theft news
Next Story