കണ്ണൂര്‍ മാര്‍ക്കറ്റിലെ കടകളില്‍ മോഷണ ശ്രമം
text_fieldsകണ്ണൂര്‍: കണ്ണൂര്‍ മാര്‍ക്കറ്റിലെ കടകളില്‍ മോഷണ ശ്രമം. ബെല്ലാര്‍ഡ് റോഡിലെ സായി ജ്വല്ലറിയിലും ഓറഞ്ച് മൊബൈല്‍ ഫോണ്‍ കടയിലുമാണ് മോഷണ ശ്രമമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം. കടകളുടെ പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് മാര്‍ക്കറ്റിലെ തൊഴിലാളികള്‍ എത്തുമ്പോഴേക്കും പ്രതികള്‍ ഓടിരക്ഷപ്പെട്ടു.
കടകളില്‍ നിന്നു ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ചിറക്കല്‍ സ്വദേശി ദില്ജിത്തിെൻറ ഉടമസ്ഥതയിലുള്ളതാണ് സായി ജ്വല്ലറി. ഓറഞ്ച് മൊബൈല്‍ കടയിലെ സി.സി ടി.വി നശിപ്പിച്ച നിലയിലാണ്. മോഷണത്തിനായി ഉപയോഗിച്ച കമ്പിപാര, പിക്കാസ് എന്നിവ കടകളുടെ സമീപത്തു നിന്ന് കണ്ടെത്തി.
സംഭവത്തില്‍ കണ്ണൂര്‍ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.