മൊബൈല്‍ ഷോപ്പിലെ മോഷണം: അന്വേഷണം ഊർജിതം
text_fieldsകൊട്ടിയൂര്‍: നീണ്ടുനോക്കി ടൗണിലെ ഗ്രീന്‍വാലി മൊബൈല്‍ ഷോപ്പിലെ മോഷണവുമായി ബന്ധപ്പെട്ട് ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. മൊബൈല്‍ ഷോപ്പിെൻറ മുകളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഫോണുകളുടെ ഒഴിഞ്ഞ കവറുകള്‍ മണത്തശേഷം പൊലീസ് നായ് കടയുടെ പിറകുവശത്തേക്ക് പോയി. അവിടെ നിന്ന് പാലുകാച്ചി റോഡിന് സമീപത്തെത്തി തിരിഞ്ഞ് ബാവലിപ്പുഴയിലിറങ്ങി കുറച്ച് മുന്നോട്ടുപോയി നിന്നു.
നീണ്ടുനോക്കി സ്വദേശി ലാലു അബ്രഹാമിെൻറ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഷോപ്പില്‍നിന്നും 2000 രൂപ വില വരുന്ന അഞ്ചിലധികം മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും 5000ത്തിലധികം രൂപയുമാണ് മോഷ്ടിച്ചത്.
കണ്ണൂരില്‍ നിന്നെത്തിയ ട്രാക് ഡോഗ് ഹണ്ടര്‍, ഡോഗ് സ്ക്വാഡ് എ.എസ്.ഐ പി.വി. ബാബുരാജ്, പി.പി. ശ്യാം മോഹന്‍, കേളകം എസ്.ഐ വിജയന്, എ.എസ്.ഐ സുനില്‍ വളയങ്ങാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മൊബൈല്‍ ഷോപ്പിന് സമീപത്തെ സി.സി.ടി.വി പരിശോധിച്ചതില്‍ രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.