Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാപ്പ ലംഘിച്ച യുവാവ് പിടിയിൽ
text_fieldsbookmark_border
മുനവ്വർ
ഫൈറൂസ്
കണ്ണൂർ: കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തലശ്ശേരി കൊളശ്ശേരി ആമിനാസ് ഹൗസിൽ പി.കെ. മുനവ്വർ ഫൈറൂസിനെ (25) ആണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
2018 മുതൽ ന്യൂ മാഹി, തലശ്ശേരി സ്റ്റേഷനുകളിലായി മൂന്ന് എൻ.ഡി.പി.എസ് കേസുകളിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ സിറ്റി പൊലീസ് കമീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു. ഉത്തരവ് നിലനിൽക്കെ ജില്ല പരിധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
Next Story

