Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാലിന്യ കൂമ്പാരത്തിന്...

മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു

text_fields
bookmark_border
മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു
cancel
camera_alt

തന്തോട് ജങ്​ഷനിൽ മാലിന്യ കൂമ്പാരത്തിലുണ്ടായ തീ അഗ്​നിശമന സേന അണക്കുന്നു

ഇ​രി​ട്ടി :ഇ​രി​ട്ടി ത​ളി​പ്പ​റ​മ്പ് റോ​ഡി​ൽ ത​ന്തോ​ട് ജ​ങ്​​ഷ​നി​ൽ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​നു തീ​പി​ടി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ത​ന്തോ​ട് ജ​ങ്​​ഷ​നി​ലെ ബ​സ് വെ​യി​റ്റി​ങ്​ ഷെ​ൽ​ട്ട​റി​നു സ​മീ​പ​മാ​ണ് മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് തീ ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

പാ​യം പ​ഞ്ചാ​യ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ല​യി​ട​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ച്ചി​രു​ന്നു. സം​ഭ​വ​സ്​​ഥ​ല​ത്തും മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ച്ച് കെ​ടു​ത്തി​യ​ശേ​ഷം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ർ പോ​യി​രു​ന്നു. എ​ന്നാ​ൽ, അ​ണ​യാ​തെ കി​ട​ന്ന ക​ന​ലു​ക​ൾ കാ​റ്റ​ടി​ച്ച​പ്പോ​ൾ വ​ലി​യ രീ​തി​യി​ൽ ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ വി​വ​രം ന​ൽ​കി​യ​ത​നു​സ​രി​ച്ച് ഇ​രി​ട്ടി നി​ല​യ​ത്തി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സും സി​വി​ൽ ഡി​ഫെ​ൻ​സ് സേ​ന​യും അ​തി​വേ​ഗം സ്​​ഥ​ല​ത്തെ​ത്തി വെ​ള്ളം ചീ​റ്റി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ലീ​ഡി​ങ്​ ഫ​യ​ർ ഓ​ഫി​സ​ർ ബെ​ന്നി ദേ​വ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ ​അ​ണ​യ്ക്ക​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firefireforcewaste
News Summary - The waste caught fire
Next Story