വാഹനമിടിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതിൽ തകർന്നു
text_fieldsമുണ്ടേരി കുടുംബാരോഗ്യ
കേന്ദ്രത്തിന്റെ മതിൽ
വാഹനമിടിച്ച് തകർന്ന
നിലയിൽ
ചക്കരക്കല്ല്: വാഹനമിടിച്ച് മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതിൽ തകർന്നു. കഴിഞ്ഞ ദിവസം പുലർച്ച മൂന്നോടെയാണ് സംഭവം. വഴിയാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് മതിൽ തകർന്നത് അറിഞ്ഞതെന്നും തുടർന്ന് ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നുവെന്നും വാർഡ് അംഗം വി.വി. മുംതാസ് പറഞ്ഞു. അപകട സ്ഥലത്ത് കാറിന്റെ ലോഗോ ഉള്ള ഗ്രില്ലിന്റെയും തകർന്ന ഗ്ലാസിന്റെ ഭാഗങ്ങളും ഓയിൽ ലീക്കായതും കണ്ടെത്തി. ചക്കരക്കൽ എസ്.ഐ എം.സി. പവനൻ എ.വി. ബിജു, സി.പി.ഒ രാജേഷ് എന്നിവർ സ്ഥലത്തെത്തി. പ്രദേശത്തെ സി.സി.ടി.വി കാമറകൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്.

