Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2021 6:36 AM GMT Updated On
date_range 7 July 2021 6:36 AM GMTഇരുനില കെട്ടിടം തകർന്നു; വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldscamera_alt
ചമ്പാട് തകർന്നുവീണ കെട്ടിടം
പാനൂർ: താഴെചമ്പാട് ഇരുനില കെട്ടിടം തകർന്നു. പരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പീടികയുള്ള പറമ്പത്ത് രാഗിൽ, അമയൂദ് എന്നീ വിദ്യാർഥികളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
താഴെചമ്പാട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശത്തുള്ള പഴകിയ മൂന്ന്നില കെട്ടിടമാണ് ചൊവ്വാഴ്ച ഉച്ചയോടെ മേൽക്കൂരയും മുകൾനിലയുടെ ഭാഗവും ഉൾപ്പെടെ തകർന്നത്. നിരവധി വർഷമായി തർക്കത്തിൽ പെട്ട കെട്ടിടമാണിതെന്ന് നാട്ടുകാർ പറഞ്ഞു.
Next Story