Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകശുമാവിൻ തോട്ടത്തിലെ...

കശുമാവിൻ തോട്ടത്തിലെ അസ്ഥികൂടം ഡി.എൻ.എ പരിശോധനക്കയക്കും

text_fields
bookmark_border
കശുമാവിൻ തോട്ടത്തിലെ അസ്ഥികൂടം ഡി.എൻ.എ പരിശോധനക്കയക്കും
cancel

ശ്രീ​ക​ണ്ഠ​പു​രം: ചു​ണ്ട​പ്പ​റ​മ്പി​ല്‍ ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ടം ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന​ക്ക​യ​ക്കും. കോ​ട​തി അ​നു​മ​തി​യോ​ടെ കു​ഞ്ഞു​മോ‍െൻറ ബ​ന്ധു​ക്ക​ളി​ല്‍നി​ന്ന്​ സാ​മ്പ്​ള്‍ ശേ​ഖ​രി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക്ക​യ​ക്കു​ക.സാ​മ്യ​മു​ണ്ടെ​ന്നു​പ​റ​ഞ്ഞ് കു​ഞ്ഞു​മോ‍െൻറ ബ​ന്ധു​ക്ക​ള്‍ അ​സ്ഥി​കൂ​ടം ഏ​റ്റു​വാ​ങ്ങി സം​സ്‌​ക​രി​ച്ചു.

പ​യ്യാ​വൂ​ര്‍ റോ​ഡി​ല്‍ നെ​ടു​ങ്ങോ​ത്തി​നും ചു​ണ്ട​പ്പ​റ​മ്പി​നു​മി​ട​യി​ല്‍ ക​ശു​വ​ണ്ടി​ത്തോ​ട്ട​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​സ്ഥി​കൂ​ട​ത്തി​ന​ടു​ത്തു​നി​ന്ന് ലു​ങ്കി, ടീ​ഷ​ര്‍ട്ട്, ക​ണ്ണ​ട, ഒ​രു ജോ​ടി നീ​ല ചെ​രി​പ്പ് എ​ന്നി​വ ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം എ​ട്ട് മു​ത​ല്‍ കാ​ണാ​താ​യ നെ​ടു​ങ്ങോ​ത്തെ കൊ​ച്ചു​വീ​ട്ടി​ല്‍ കു​ഞ്ഞു​മോ‍െൻറ (ഉ​ണ്ണി-65) അ​സ്ഥി​കൂ​ട​മാ​ണി​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും. ഇ​ക്കാ​ര്യം ധ​രി​പ്പി​ച്ച​തോ​ടെ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്ത പൊ​ലീ​സി​നും ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ചു. ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട് വീ​ടു​വി​ട്ടി​റ​ങ്ങി​യ​താ​ണ് കു​ഞ്ഞു​മോ​ന്‍.

പി​ന്നീ​ട് ഇ​യാ​ളെ ആ​രും ക​ണ്ടി​ല്ല. ഭാ​ര്യ ന​ല്‍കി​യ പ​രാ​തി​യെ തു​ട​ര്‍ന്ന് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന​ടു​ത്ത്​ ക​ണ്ടെ​ത്തി​യ ലു​ങ്കി​യു​ള്‍പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ളാ​ണ് കു​ഞ്ഞു​മോ​നാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​ച്ച​ത്. ലു​ങ്കി​യി​ല്‍ തൂ​ങ്ങി​യ​തി​നു​ശേ​ഷം പി​ന്നീ​ട് മൃ​ത​ദേ​ഹം ദ്ര​വി​ച്ച് നീ​ല​ത്തു​വീ​ണു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പ​രി​യാ​രം മെ​ഡി. കോ​ള​ജി​ല്‍ പോ​സ്​​റ്റു​മോ​ര്‍ട്ടം ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് അ​സ്ഥി​കൂ​ടം കു​ഞ്ഞു​മോ‍െൻറ ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ച​ത്.എ​ന്നാ​ല്‍, കു​ഞ്ഞു​മോ​നാ​ണെ​ന്ന് പൂ​ര്‍ണ​മാ​യി തെ​ളി​വ് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ പൊ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. പ്രി​ന്‍സി​പ്പ​ൽ എ​സ്.​ഐ സു​ബീ​ഷ്‌​മോ​ന്‍, എ​സ്.​ഐ എ.​വി.​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:skeletonDNA testing
News Summary - The skeleton in the cashew plantation will be sent for DNA testing
Next Story