തളിപ്പറമ്പിൽ ബസ് മറിഞ്ഞ് നഴ്സ് മരിച്ചു
text_fieldsതളിപ്പറമ്പ്: ദേശീയപാതയിൽ കുറ്റിക്കോലിൽ സ്വകാര്യ ബസ് മറിഞ്ഞ് നഴ്സ് മരിച്ചു. നിരവധി പേർക്ക് പരിക്കുപറ്റി. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സ് ജോബിയ ജോസഫ് (28) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 2.50ഓടെയാണ് അപകടം. കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന 'പിലാക്കുന്നില്‍' എന്ന സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്.
ബസ് നിയന്ത്രണം വിട്ട് റോഡില്‍നിന്ന് തെന്നിമാറി റോഡിന്റെ വശത്ത് വീതികൂട്ടുന്നതിനായി ഏറ്റെടുത്തിട്ടുള്ള ഭാഗത്തേക്ക് മറിയുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടേയും പരിക്ക് ഗുരുതരമല്ല. നെല്ലിക്കുറ്റിയിലെ പാലോലിൽ ടോമി, ആനി ദമ്പതികളുടെ മകളാണ് ജോബിയ ജോസഫ്. ഭർത്താവ്: നിധിൻ ചക്കാങ്കൽ. മകൻ: ഏയ്ബൽ (രണ്ടര വയസ്സ്). സഹോദരൻ: ജോബി. സംസ്കാരം പിന്നീട്.